Pages

Friday, August 3, 2012

RAMSAN GREETING-MESSAGE


റംസാന്‍ നല്‍കുന്ന സന്ദേശം

ലോക മുസ്ലിം സമൂഹം പുണ്യ മാസമായ റംസാന്‍ മാസത്തില്‍ കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. റംസാന്‍ മാസത്തിലെ നിര്‍ബന്ധ വ്രതം മതത്തിന്റ പഞ്ചസ്തംഭങ്ങളില്‍പ്പെട്ട ഒരു ആരാധന ക്രമമാണ്. എന്നാല്‍ നമസ്‌കാരം, സക്കാത്ത്, ഹജ്ജ്,തുടങ്ങി മറ്റു ആരാധന കര്‍മ്മങ്ങള്‍ പോലെ പ്രത്യക്ഷത്തില്‍ കാണാന്‍ സാധിക്കുന്ന ഒരു ആരാധന കര്‍മ്മമല്ല വ്രതം.
മറ്റൊരു ഉദാഹരണം നമുക്ക് നോക്കാം.ദീര്‍ഘ ദൂരം സഞ്ചരിക്കുന്ന ഒരു വാഹനം കുറെ അധികം സഞ്ചരിച്ചു കഴിഞ്ഞാല്‍ നാം അതിന്റെ എഞ്ചിന്‍ തണുക്കുന്നതിനു വേണ്ടി ഓഫാക്കി വെക്കും, പിന്നീട് എഞ്ചിന്‍ തണുത്തതിനു ശേഷം വീണ്ടും യാത്ര തുടരും. ഒരു നിശ്ചിത കിലോമീറ്റര്‍ ഓടി കഴിഞ്ഞാല്‍ നാം ആ വാഹനത്തെ സര്‍വീസ് ചെയ്യുന്നതിന് വേണ്ടി കയറ്റി ഇടും. അന്നേരം ഓയില്‍ ഫില്‍റ്റര്‍ മുതല്‍ ആവശ്യമായ മറ്റു സാമാഗ്രികളൊക്കെ മാറ്റും. ഇതിനു ശേഷം വണ്ടി വീണ്ടും നല്ല സ്മൂത്തായി ഓടും.
ഇത് പോലെ തന്നെയാണ് വ്രതം മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്ന പരിവര്‍ത്തനങ്ങള്‍. ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊളസ്‌ട്രോള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളെ വ്രതം തൂത്തു കളയുന്നു.അത് വഴി രക്തം ശുദ്ധീകരിക്കപ്പെടുന്നു.അത് കൊണ്ടാണ് ആധുനിക വൈദ്യ ശാസ്ത്രം പോലും ഇസ്ലാമിക വ്രതചര്യ ശരീരത്തിന് ഏറ്റവും നല്ല മരുന്നാണെന്ന് സമ്മതിക്കുന്നത്.
പ്രവാചകന്‍ മുഹമ്മദ് മുസ്തഫ ( സ:അ ) മാനവ സമൂഹത്തോട് അരുളി, ഒരു നേരം ഭക്ഷണം കഴിക്കുന്നവന്‍ യോഗി,രണ്ടു നേരം ഭക്ഷണം കഴിക്കുന്നവന്‍ ത്യാഗി,മൂന്ന് നേരം ഭക്ഷണം കഴിക്കുന്നവന്‍ ഭോഗി,നാലും അതിലധികവും നേരം ഭക്ഷണം കഴിക്കുന്നവന്‍ രോഗിയെന്ന്.ആധുനിക വൈദ്യ ശാസ്ത്രം ഈ വിശേഷണം കണ്ടെത്തുന്നത് ഇന്നാണെങ്കില്‍ ആയിരത്തി നാന്നൂര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വൈദ്യ ശാസ്ത്രം നിലവിലില്ലാത്ത കാലത്ത് ഈ മഹാ അധ്യാപനം മാനവ സമൂഹത്തോട് നടത്തിയ പ്രവാചക ചര്യ നാം മുറുകെ പിടിക്കണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: