Pages

Thursday, August 2, 2012

H.G PAULOSE MAR PACHOMIOS





Funeral Procession: Today 3 pm at Kurichi St. Paul's & St. Peter's Church.
Parumala: 7 pm, Puthiyakavu Pally: 8 pm Theo Bhavan Aramana: 11 pm
6.30 am: Holy Qurbana at Theo Bhavan Aramana.







    പൌലോസ് മാര്‍ പക്കോമിയോസിനു 
ആയിരങ്ങളുടെ അന്ത്യാഞ്ജലി
     കാലം ചെയ്ത പൌലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തക്ക് തിരുവല്ലയില്‍ പൌരാവലിയുടെ ആദരാഞ്ജലി. മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്ക് ഓര്‍ത്തഡോക്സ് സഭ നിരണം ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ വൈകീട്ട് 7.30ന് ഇടിഞ്ഞില്ലത്തുനിന്ന് അകമ്പടി നല്കി.എസ്.സി.എസ്. കവലയില്‍ മാര്‍ത്തോമ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത അന്ത്യാഞ്ജലി അര്‍പ്പിച്ചു. നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്, മാത്യു. ടി. തോമസ് എം.എല്‍.എ., മുന്‍ സ്പീക്കര്‍ ടി.എസ്. ജോണ്‍, മുന്‍ എം.എല്‍.എ. ജോസഫ് എം. പുതുശ്ശേരി, ഡി.സി.സി. അംഗം അഡ്വ.സതീഷ് ചാത്തങ്കരി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. രാത്രി നിശ്ചയിച്ചിരുന്നതിലും വളരെ വൈകിയാണ് മെത്രാപ്പോലീത്തയുടെ ഭൌതികശരീരവും വഹിച്ചുള്ള പ്രത്യേകരഥം പരുമലയിലെത്തിയത്. അന്തിമോപചാരമര്‍പ്പിക്കാന്‍ വിശ്വാസികളുടെ വന്‍നിര റോഡിനിരുവശവും കാത്തുനിന്നിരുന്നു. പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെത്തിച്ച ഭൌതികശരീരത്തില്‍ പൌരപ്രമുഖരും വൈദിക ശ്രേഷ്ഠരുമടക്കം നിരവധിപ്പേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന്, ഭൌതികശരീരം മാവേലിക്കര ഭദ്രാസന ആസ്ഥാനമായ തഴക്കര തെയോഭവനിലേക്ക് മാറ്റി. രാത്രി വളരെ വൈകിയും തെയോഭവനിലേക്ക് വിശ്വാസികളുടെ ഒഴുക്കായിരുന്നു.ഇന്ന് രാവിലെ പരിശുദ്ധബസേലിയോസ് ദിദിമോസ് പ്രഥമന്‍ വലിയ കാതോലിക്കാബാവ, ബസേലിയോസ് പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവ, യിലെ മുതിര്‍ന്ന മെത്രാപ്പോലീത്തമാര്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന നടക്കും. ഒമ്പതരയോടെ തെയോവനില്‍നിന്ന് വിലാപയാത്ര ആരംഭിക്കും. റാന്നി പെരുനാട് ബഥനി ആശ്രമത്തില്‍ ഉച്ചതിരിഞ്ഞാണ് കബറടക്കം നടക്കുക.കൊച്ചിയില്‍ ജില്ലാ കലക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് പുഷ്പചക്രം അര്‍പ്പിച്ചു. കൊച്ചിയില്‍ നിന്നു മൃതദേഹത്തെ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയസ് തുടങ്ങിയവര്‍ അനുഗമിച്ചു.
കൊട്ടാരക്കര  കോളേജ്  അലുംനി  അസോസിയേഷന്‍  കൊട്ടാരക്കരയില്‍  ഓഗസ്റ്റ്‌  ഒന്നാം  തീയതി  കൂടി  തിരുമേനിയുടെ  വേര്‍പാടില്‍  അനുശോചനം  രേഖപെടുത്തി . യോഗത്തില്‍  പ്രൊഫ്. ജോണ്‍ കുരാക്കാര്‍ ,സരസന്‍ കൊട്ടാരക്കര , ബെന്നി കോട്ടപ്പുറം  ഏന്നിവര്‍  സംസാരിച്ചു .
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: