Pages

Thursday, August 30, 2012

ലണ്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാടുകടത്തല്‍ ഭീഷണിയില്‍


ലണ്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
നാടുകടത്തല്‍ ഭീഷണിയില്‍
ബ്രിട്ടനിലെ ലണ്ടന്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിക്ക് (എല്‍.എം.യു.) വിദേശ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ നല്കിയിരുന്ന അനുമതി സര്‍ക്കാര്‍ റദ്ദാക്കി. ഇതോടെ നൂറുകണക്കിന് ഇന്ത്യക്കാരുള്‍പ്പെടെ 2,600 വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി. 60 ദിവസത്തിനകം വേറെ സര്‍വകലാശാലയില്‍ പ്രവേശനം നേടാനായില്ലെങ്കില്‍ ഇവരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയയ്ക്കും.

നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടാണ് എല്‍.എം.യു.വിന് യൂറോപ്യന്‍ യൂണിയനുപുറത്തുള്ള വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ ബ്രിട്ടീഷ് ബോര്‍ഡര്‍ ഏജന്‍സി (യു.കെ.ബി.എ.) അനുമതി നിഷേധിച്ചത്. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള 2,600 ല്‍പരം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. നിലവില്‍ ഈ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റിടങ്ങളില്‍ ചേര്‍ന്ന് തുടര്‍പഠനം നടത്താന്‍ സാധിച്ചില്ലെങ്കില്‍ 60 ദിവസത്തിനകം രാജ്യം വിടണമെന്നാണ് ചട്ടം. അടുത്തമാസം തുടങ്ങുന്ന പുതിയ അധ്യയന വര്‍ഷത്തേക്ക് അവസരം ലഭിച്ചവര്‍ വിസ റദ്ദുചെയ്യേണ്ടിവരും.
ഈ നടപടികാരണം പ്രതിസന്ധിയിലകപ്പെട്ട ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ സഹായിക്കാന്‍ 'ദൗത്യ സേന'യെ നിയോഗിച്ചിട്ടുണ്ട്. ചെന്നെയിലും ന്യൂഡല്‍ഹിയിലും ഓഫീസുകളുള്ള എല്‍.എം.യു.വിനു നേരേ നേരത്തേ സാമ്പത്തിക ക്രമക്കേടുകളുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

                                                     പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: