2011-ലെ
കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മനുഷ്യന് ഒരാമുഖം എന്ന നോവലിന്
സുഭാഷ് ചന്ദ്രനും കീഴാളന്‍ എന്ന കവിതാസമാഹാരത്തിന് കുരീപ്പുഴ ശ്രീകുമാറിനുംപോലീസുകാരന്റെ പെണ്‍മക്കള്‍ എന്ന കഥാസമാഹാരത്തിന് യു.കെ
കുമാരനും അവാര്‍ഡ് ലഭിച്ചു. മറ്റ് അവാര്‍ഡുകള്‍: കെ.ആര്‍ ഗൗരിയമ്മ(ആത്മകഥ/ആത്മകഥ), ബാലസുബ്രഹ്മണ്യന്‍
(ചൊല്ലിയാട്ടം, നാടകം), ബി രാജീവന്‍ (വാക്കുകളും
വസ്തുക്കളും, സാഹിത്യവിമര്‍ശനം), എല്‍.എസ്
രാജഗോപാലന്‍ (ഈണവും താളവും, വൈജ്ഞാനിക സാഹിത്യം), ടി.എന്‍
ഗോപകുമാര്‍ (വോള്‍ഗാ തരംഗങ്ങള്‍ , യാത്രാവിവരണം), കെ.ബി
പ്രസന്നകുമാര്‍ (ക:, വിവര്‍ത്തനം), കെ രാധാകൃഷ്ണന്‍ (ഗാന്ധിജിയുടെ ആത്മകഥ
കുട്ടികള്‍ക്ക, ബാലസാഹിത്യം), ലളിതാംബിക (കളിയും കാര്യവും, ഹാസ്യസാഹിത്യം).
25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരങ്ങള്‍.
എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ :
ഐ.സി ചാക്കോ അവാര്‍ഡ് ഡോ. കെ.എന്‍ മേരിക്ക് (മലയാള വ്യാകരണ സിദ്ധാന്തങ്ങള്‍, ഭാഷാശാസ്ത്രം, വ്യാകരണം, ശാസ്ത്രപഠനം), കനകശ്രീ അവാര്‍ഡ് ആര്യാംബികയ്ക്ക് (തോന്നിയ പോലൊരു പുഴ, കവിതാസമാഹാരം), സി.ബി കുമാര്‍ അവാര്‍ഡ് എസ് ഗോപാലകൃഷ്ണന് (കഥ പോലെ ചിലതു സംഭവിക്കുമ്പോള്‍, ഉപന്യാസം), കെ.ആര്‍ നമ്പൂതിരി അവാര്‍ഡ് പ്രൊഫ. തുറവൂര്‍ വിശ്വംഭരന് (മഹാഭാരത പര്യടനം ഭാരതദര്‍ശനം: പുനര്‍വായന, വൈദിക സാഹിത്യം), ഗീതാ ഹിരണ്യന്‍ അവാര്‍ഡ് ധന്യാരാജിന് (പച്ചയുടെ ആല്‍ബം, ചെറുകഥ), ജി എന്‍ പിള്ള അവാര്‍ഡ് ഡോ ആന്നിയില്‍ തരകന് (ഭാരതീയ ദര്‍ശനം ഇംഗ്ലീഷ് കവിതയില്‍, വൈജ്ഞാനിക സാഹിത്യം)
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment