Pages

Thursday, August 16, 2012

കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആസ്പത്രിയില്‍ നഴ്‌സുമാരുടെ ആത്മഹത്യാഭീഷണി


കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആസ്പത്രിയില്‍
നഴ്‌സുമാരുടെ ആത്മഹത്യാഭീഷണി
കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആസ്പത്രിയിലെ മൂന്ന് നഴ്‌സുമാര്‍ ആസ്പത്രി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. 113 ദിവസമായി നടക്കുന്ന സമരത്തില്‍ തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് മൂന്ന് നഴ്‌സുമാര്‍ യൂണിഫോമില്‍ ബുധനാഴ്ച കാലത്ത് മുതല്‍ ആസ്പത്രിയുടെ പുതിയ കെട്ടിടത്തിന്റെ മുകളില്‍ ഭീഷണിയുമായി നിലയുറപ്പിച്ചത്. പോലീസെത്തി നഴ്‌സുമാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഉച്ചവരെ ഫലമുണ്ടായിട്ടില്ല. തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങളും രംഗത്തെത്തി. നഴ്‌സുമാരുടെ ആത്മഹത്യാശ്രമത്തെ കുറിച്ച് കേട്ടറിഞ്ഞ് വന്‍ ജനസഞ്ചയമാണ് ആസ്പത്രിപരിസരത്ത് തടിച്ചുകൂടിയത്. ഇവര്‍ ആസ്പത്രി മാനേജ്‌മെന്റിനും പോലീസിനുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി.ക്ഷുഭിതരായ നാട്ടകാര്‍ പിന്നീട് കൊച്ചി-ധനുഷ്‌കൊടി ദേശീയപാത ഉപരോധിച്ചു. ഒരൊറ്റ വാഹനവും ഇതുവഴി കടത്തിവിടുന്നില്ല. ഇത്മൂലം ബുധനാഴ്ച കാലത്ത് ഒന്‍പതര മുതല്‍ ദേശീയപാതയിലെ ഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. സമരം  പരിഹരിക്കാന്‍  സര്‍ക്കാര്‍  ഉടന്‍  നടപടി  സ്വീകരിക്കണം .

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: