Pages

Wednesday, August 8, 2012

സൈനികരുടെ ആത്മഹത്യ


സൈനികരുടെ ആത്മഹത്യ

പത്തുവര്‍ഷത്തിനിടെ ആത്മഹത്യ ചെയ്ത സൈനികര്‍ 1,028

ഇന്ത്യന്‍ സൈന്യത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആത്മഹത്യ ചെയ്ത സൈനികരുടെ എണ്ണം ആയിരത്തിന് മുകളിലെന്ന് കണക്കുകള്‍. 2003 മുതല്‍ 2012 ജൂലായ് വരെയുള്ള കണക്കുപ്രകാരം 1,028 പേര്‍ സൈനിക സേവനത്തിനിടെ സ്വയംജീവനൊടുക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖയില്‍ പറയുന്നത്. പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണിയാണ് ഈ കണക്ക് പുറത്തുവിട്ടത്. രാജ്യസഭയിലെ ചോദ്യോത്തരവേളയിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ ആത്മഹത്യ ചെയ്ത സൈനികരുടെ കണക്ക് ഞെട്ടിക്കുന്നതാണ്. ജമ്മു കശ്മീരില്‍ മാത്രം 20 വര്‍ഷത്തിനിടെ ആയിരക്കണക്കിന് സൈനികര്‍ ആത്മഹത്യ ചെയ്തുവെന്നാണ്പ്രതിരോധവകുപ്പിന്റെ കീഴിലുള്ള ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈക്കോളജിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സി നല്‍കിയ വാര്‍ത്തയില്‍ പറയുന്നത്. 2003 ല്‍ 96 പേരാണ് സൈനികസേവനത്തിനിടെ ആത്മഹത്യ ചെയ്തത്. 
2004-100, 2005-77, 2006-129, 2007-118, 2008-123, 2009-96, 2010-115, 2011-102, 2012 ജൂലായ് 62 പേര്‍ എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്തസൈനികരുടെ എണ്ണം. സൈനിക ജീവിതത്തിനിടെയുണ്ടാകുന്ന ആഭ്യന്തരപ്രശ്‌നങ്ങള്‍, മാനസിക പിരിമുറുക്കം, സാമ്പത്തികപ്രശ്‌നം, അച്ചടക്കരാഹിത്യം എന്നിവയാണ് ആത്മഹത്യയ്ക്ക് കാരണമെന്നും ഇത് ഗുരുതരമായ അവസ്ഥയാണെന്നും പഠനറിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് പ്രതിരോധമന്ത്രി വ്യക്തമാക്കി.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: