Pages

Sunday, July 1, 2012

UNITY OF CHURCHES



സഭകള്‍ തമ്മിലുള്ള സൌഹാര്‍ദ്ദം അനിവാര്യം
 വ്യത്യസ്തതകള്‍ നിലനില്‍ക്കെത്തന്നെ, സഭകള്‍ തമ്മിലുള്ള സൌഹാര്‍ദ്ദം വര്‍ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്രിസ്തീയദര്‍ശനങ്ങളില്‍ അടിയുറച്ച് മനുഷ്യനന്മയ്ക്കായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കര്‍ദ്ദിനാളിനെ സ്വാഗതം ചെയ്ത് സംസാരിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ്പ് തോമസ് ചക്യത്ത് എന്നവര്‍ കര്‍ദ്ദിനാളിനോടൊപ്പം ഉണ്ടായിരുന്നു. എക്യുമെനിക്കല്‍ റിലേഷന്‍സ് കമ്മിറ്റി പ്രസിഡന്റ് ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, സെക്രട്ടറി ഫാ.എബ്രഹാം തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ തോമസ് മാര്‍ അത്താനാസ്യോസ്, ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ്, ഡോ.തോമസ് മാര്‍ അത്താനാസ്യോസ്, പൌലോസ് മാര്‍ പക്കോമിയോസ്, ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ്, ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ.സഖറിയാസ് മാര്‍ അപ്രേം, സഭാ വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: