Pages

Wednesday, July 4, 2012

ഫൊക്കാന സാഹിത്യ അവാര്‍ഡ്‌


ഫൊക്കാന സാഹിത്യ അവാര്‍ഡ്‌

അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്രീകൃത പ്രസ്ഥാനമായ ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന)യുടെ 2012-ലെ മലയാള സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഹൂസ്റ്റണില്‍ 15-ാമത് ഫൊക്കാന ദേശീയ കണ്‍വെന്‍ഷന്റെ സമാപനസമ്മേളനത്തില്‍ സാഹിത്യകാരനായ ഡോ. ആറന്മുള ഹരിഹരപുത്രനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.കവിതാ വിഭാഗത്തില്‍ ഡോ. പുതുശ്ശേരി രാമചന്ദ്രനും (ഗ്രന്ഥം:പുതുശ്ശേരിക്കവിതകള്‍), നിരൂപണ-പഠനവിഭാഗത്തില്‍ ഡോ. അജയപുരം ജ്യോതിഷ്‌കുമാറും (ഗ്രന്ഥം: കോവിലന്‍ - എഴുത്ത് - ദേശം - പ്രതിനിധാനം), നോവല്‍ ശാഖയില്‍ സുഭാഷ്ചന്ദ്രനുമാണ്(ഗ്രന്ഥം: മനുഷ്യന് ഒരു ആമുഖം), അവാര്‍ഡ്. 'ബാലഭൂമി' ചീഫ് സബ് എഡിറ്ററാണ് സുബാഷ്ചന്ദ്രന്‍. ചെറുകഥാ വിഭാഗത്തില്‍ ജോണ്‍ സാമുവലും (ഗ്രന്ഥം: ആകല്‍ക്കറുസ), ഹാസ്യ സാഹിത്യവിഭാഗത്തില്‍ വിതുര ബേബിയും (കൃതി: കിന്നാരങ്ങളും പുന്നാരങ്ങളും), ബാലസാഹിത്യവിഭാഗത്തില്‍ സിപ്പി പള്ളിപ്പുറവും (കൃതി: ആനച്ചന്തം) അവാര്‍ഡിന് അര്‍ഹരായി. ഡോ. ആറന്മുള ഹരിഹരപുത്രന്‍ ചെയര്‍മാനും ബാബു കുഴിമറ്റം, പ്രൊഫ. തുമ്പമണ്‍ തോമസ്, ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ, സുലോചന റാംമോഹന്‍ എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.ശില്പവും പ്രശസ്തിപത്രവും 20,000 രൂപ സമ്മാനത്തുകയും അടങ്ങിയ അവാര്‍ഡ് ആഗസ്ത് അവസാനം തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിതരണം ചെയ്യുമെന്ന് ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള അറിയിച്ചു.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: