Pages

Monday, July 2, 2012

FOKANA PRESIDENT


മറിയാമ്മ പിള്ള ഫൊക്കാന പ്രസിഡന്‍റ്;
ടെറന്‍സണ്‍ സെക്രട്ടറി



The Federation of Kerala Associations in North America (FOKANA) is an umbrella organization formed on July 4, 1983, in New York   to unite all Kerala organizations of the American continent.




ഷിക്കാഗോയില്‍ നിന്നുള്ള മറിയാമ്മ പിള്ള ഫൊക്കാനയുടെ ആദ്യ വനിതാപ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍സ്ഥാനാര്‍ഥി വാഷിങ്ടണ്‍ ഡി.സി.യില്‍ നിന്നുള്ള സനില്‍ ഗോപിനാഥിനെ 58-ന് എതിരേ 77 വോട്ടുകള്‍ക്കാണ് അവര്‍ തോല്പിച്ചത്. ജനറല്‍ സെക്രട്ടറി ന്യൂയോര്‍ക്ക് വെസ്റ്റ്‌ചെസ്റ്ററില്‍ നിന്നുള്ള ടെറന്‍സണ്‍ തോമസ് 80 വോട്ടിന് ഹഡ്‌സണ്‍വാലിയില്‍ നിന്നുള്ള ജോസഫ് കുര്യപ്പുറത്തിനെ തോല്‍പിച്ചു. അടുത്ത കണ്‍വെന്‍ഷന്‍ ചിക്കാഗോയില്‍ നടത്താന്‍ തീരുമാനിച്ചു. ട്രഷറര്‍ സ്ഥാനത്തേക്ക് ചിക്കാഗോയില്‍ നിന്നുള്ള വര്‍ഗീസ് പാലമലയില്‍ തിരഞ്ഞെടുക്കപ്പെട്ടു. ബാള്‍ട്ടിമോറില്‍ നിന്നുള്ള ബെന്‍പോളിനെയാണ് അദ്ദേഹം തോല്പിച്ചത്. ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗത്വത്തിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പില്‍ ഫിലാഡല്‍ഫിയയില്‍ നിന്നുള്ള സുധാ കര്‍ത്തായും, ന്യൂയോര്‍ക്കില്‍ നിന്നുള്ള ലീലാ മാരേട്ടും വിജയിച്ചു. കര്‍ത്തായ്ക്ക് നാലുവര്‍ഷം കാലാവധിയുണ്ട്. പ്രസിഡന്‍റ്സ്ഥാനം ലഭിച്ചതിനാല്‍ മറിയാമ്മ പിള്ള ഒഴിയുന്ന സ്ഥാനത്തേക്ക് അവശേഷിക്കുന്ന രണ്ട്‌വര്‍ഷമാണ് ലീല മാരേട്ടിന്റെ കാലാവധി. അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറിയായി ശബരിനാഥ് (ന്യൂയോര്‍ക്ക്) ജയിച്ചു. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റായി ന്യൂയോര്‍ക്ക് ഹഡ്‌സണ്‍വാലിയില്‍ നിന്നുള്ള വര്‍ഗീസ് ഉലഹന്നാന്‍, വൈസ് പ്രസിഡന്‍റായി ഇപ്പോഴത്തെ ട്രഷറര്‍ ഷാജി ജോണ്‍ (ഹ്യൂസ്റ്റണ്‍), അസോസിയേറ്റ് സെക്രട്ടറിയായി ഡോ. മാത്യു വര്‍ഗീസ് (ഡിട്രോയ്), അസോസിയേറ്റ് ട്രഷററായി ജോര്‍ജ് ഓലിക്കല്‍ (ഫിലാഡല്‍ഫിയ), അഡീഷണല്‍ അസോസിയേറ്റ് ട്രഷററായി ബോബന്‍ കൊടുവത്ത് (ഡാളസ്) എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.കമ്മിറ്റി അംഗങ്ങള്‍: ബാബു മാത്യു (ചിക്കാഗോ), ബിജോ വിതയത്തില്‍ (ബാള്‍ട്ടിമൂര്‍), മാത്യു കോശി (ഡാളസ്), എം.കെ. മാത്യു (ന്യൂയോര്‍ക്ക്‌യോങ്കേഴ്‌സ്), ഫ്രാന്‍സീസ് കാരയ്ക്കല്‍ (ന്യൂജേഴ്‌സി), സുരേഷ് നായര്‍ (മിഡ്ഹഡ്‌സണ്‍), ജോയി ചെമ്മാച്ചേല്‍ (ചിക്കാഗോ), പി.വി. ചെറിയാന്‍ (താമ്പാ), കെ.കെ. ജോണ്‍സണ്‍ (ന്യൂയോര്‍ക്ക് യോങ്കേഴ്‌സ്), സുരേഷ് രാജ് (വാഷിങ്ടണ്‍ ഡി.സി.). റീജ്യണല്‍ വൈസ് പ്രസിഡന്‍റുമാര്‍: ലെജി ജേക്കബ് ചിക്കാഗോ, വിനോദ് കെ.ആര്‍.കെ. ന്യൂയോര്‍ക്ക്, സജി ടി. മാത്യു ന്യൂജേഴ്‌സി, ജേക്കബ് മാത്യു ടാമ്പാ, ഫ്ലോറിഡ, . ചാക്കോ പി. തോമസ് ഹ്യൂസ്റ്റണ്‍, അരുണ്‍ രഘു വാഷിംഗ്ടണ്‍ ഡി.സി. ഓഡിറ്റര്‍മാര്‍: കുര്യാക്കോസ് തര്യന്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ടി.എസ് ചാക്കോ, തമ്പി ചാക്കോ, പാര്‍ത്ഥസാരഥി പിള്ള, മാത്യു കൊക്കൂറ എന്നിവരെ 6 വര്‍ഷത്തേക്ക് അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി തീരുമാനിച്ചു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: