Pages

Wednesday, July 11, 2012

പ്രവാസിനിക്ഷേപത്തി ന് സേവനനികുതിയില്ല


പ്രവാസിനിക്ഷേപത്തിനു
 സേവനനികുതിയില്ല

പ്രവാസികളുടെ ബാങ്ക് നിക്ഷേപത്തിന് സേവനനികുതിയില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കഴിഞ്ഞദിവസം കണ്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അത്തരമൊരു നീക്കമില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇത് വിശദീകരിക്കാന്‍ ധനമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു.വിദേശത്തുനിന്ന് ഇന്ത്യയിലേക്കയയ്ക്കുന്ന പണത്തിന് സേവനനികുതിയില്ലെന്നും പണമയയ്ക്കുന്നതിന് ഫീസോ, സര്‍വീസ്ചാര്‍ജോ ബാങ്കുകള്‍ വാങ്ങുന്നുണ്ടെങ്കില്‍ അതിനും സേവനനികുതിയില്ലെന്ന് വിശദീകരണത്തില്‍ പറയുന്നു. 

പണമയയ്ക്കുന്ന വ്യക്തിയും നിക്ഷേപം നടത്തുന്ന സ്ഥാപനവും വിദേശത്തായതിനാല്‍ അവര്‍ക്കും സേവനനികുതി ബാധകമല്ല. നിക്ഷേപത്തിന് വഴിയൊരുക്കുന്ന വിദേശബാങ്കില്‍നിന്ന് ഇന്ത്യയിലെ ബാങ്കോ ധനകാര്യസ്ഥാപനമോ ഈടാക്കുന്ന സര്‍വീസ് ചാര്‍ജിനും സേവനനികുതി നല്‍കേണ്ടതില്ലെന്ന് മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്.പ്രവാസികളയയ്ക്കുന്ന പണത്തിന് ബാങ്കുകള്‍ വാങ്ങുന്ന സര്‍വീസ്ചാര്‍ജിന്‍മേല്‍ 12 ശതമാനം സേവന നികുതിയീടാക്കാന്‍ നീക്കമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. 2011-ല്‍ 64 ദശലക്ഷം ഡോളറാണ് ഇന്ത്യക്കാര്‍ വിദേശത്തുനിന്ന് അയച്ചത്.

പ്രൊഫ് .ജോണ്‍ കുരാക്കാര്‍

No comments: