സ്വാതിക്ക് കരളിന്റെ ഒരു ഭാഗം
നല്‍കാന്‍ തയ്യാറായ മാതൃ സഹോദരി
നമുക്ക് മാതൃകയാണ്
വൈദ്യശാസ്ത്രം
പുതിയ കണ്ടുപിടിത്തങ്ങളും ചികിത്സാരീതികളുമായി മുന്നോട്ടു നീങ്ങുകയാണ്. രോഗം
ബാധിച്ച് പ്രവര്‍ത്തനരഹിതമാകുന്ന അവയവം മാറ്റിവെച്ച് ജീവന്‍ രക്ഷിക്കാമെന്ന്
വന്നത് ഈ വഴിയിലെ ശ്രദ്ധേയമായ നാഴികക്കല്ലാണ്. വൃക്ക, കരള്‍
എന്നിവ മുതല്‍ ഹൃദയം വരെയുള്ള ആന്തരിക അവയവങ്ങള്‍ മാറ്റി വെക്കാനാവും.
ലോകമെമ്പാടും ഇത്തരം അവയവമാറ്റ ശസ്ത്രക്രിയയിലൂടെ ഒട്ടേറെ പേരെ മരണത്തില്‍ നിന്ന്
രക്ഷപ്പെടുത്താനായിട്ടുണ്ട്. നമ്മുടെ നാട്ടിലും അവയവം മാറ്റിവെക്കല്‍
നടക്കാറുണ്ട്. ഏറ്റവുമൊടുവില്‍ സ്വാതി കൃഷ്ണ എന്ന സ്‌കൂള്‍ വിദ്യാര്‍ഥിയാണ് കരള്‍
മാറ്റിവെക്കലിലൂടെ രോഗവിമുക്തി തേടുന്നത്. സ്വാതിക്ക് അമ്മയുടെ അനുജത്തി കരളിന്റെ
ഒരു ഭാഗം നല്‍കാന്‍ തയ്യാറായി. എന്നാല്‍ നടപടിക്രമങ്ങളുടെ സങ്കീര്‍ണത മൂലം യഥാസമയം
ശസ്ത്രക്രിയ നടത്താനാവുമോ എന്ന ആശങ്ക ഏറെയായിരുന്നു. മുഖ്യമന്ത്രിയുടെയും
ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെയും സമയോചിതമായ പ്രവര്‍ത്തനമാണ് ജീവന്‍ കൈവിട്ടു
പോകും മുന്‍പ് ശസ്ത്രക്രിയ സാധ്യമാക്കിയത്. ഇക്കാര്യത്തില്‍ അടിയന്തര നടപടിയെടുത്ത
ഉദ്യോഗസ്ഥര്‍ക്കു പുറമേ ഇതിനുവേണ്ടി ഓടിനടന്ന സ്വാതിയുടെ ബന്ധുക്കളും അധ്യാപകരും
നാട്ടുകാരുമെല്ലാം അഭിനന്ദനമര്‍ഹിക്കുന്നു. കുട്ടിക്ക് കരള്‍ നല്‍കാന്‍ തയ്യാറായ
മാതൃസഹോദരി നമുക്കേവര്‍ക്കും മാതൃകയാണ്. ആരോഗ്യവകുപ്പില്‍ നിന്നുള്ള അന്തിമ അനുമതിക്കുവേണ്ടി ഒരു
കുഞ്ഞുജീവന്‍ കാത്തിരിക്കുന്ന കാര്യം മാധ്യമങ്ങള്‍ പൊതു ശ്രദ്ധയില്‍
കൊണ്ടുവന്നതോടെയാണ് നടപടിക്രമങ്ങള്‍ക്ക് വേഗം കൂടിയത്. അവയവദാന അനുമതിക്കു
വേണ്ടിയുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ പ്രത്യേകയോഗം വെള്ളിയാഴ്ച ചേര്‍ന്ന് രേഖകള്‍
വിലയിരുത്തി അനുമതി നല്‍കുകയായിരുന്നു. അതേത്തുടര്‍ന്ന് അന്നു തന്നെ ശസ്ത്രക്രിയ
നടത്താന്‍ സാധിച്ചു. അവയവം മാറ്റിവെക്കല്‍ ആവശ്യമായ എല്ലാ സന്ദര്‍ഭങ്ങളിലും ഇങ്ങനെ
മന്ത്രിതലത്തിലും നാട്ടുകാരില്‍ നിന്നുമുള്‍പ്പെടെ യോജിച്ചുള്ള നടപടി
ഉണ്ടാകുമെന്ന് കരുതാനാവില്ല. ആരോരുമറിയാതെ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക്
കാത്തിരിക്കുന്ന എണ്ണമറ്റ രോഗികള്‍ നമുക്കിടയിലുണ്ട്. ഇത്തരക്കാര്‍ക്കുകൂടി
സഹായമേകാന്‍ സുതാര്യവും ലളിതവുമായ സംവിധാനമാണ് ആവശ്യം. തമിഴ്‌നാടും കര്‍ണാടകവും
ഉള്‍പ്പെടെ നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍ ഇതിന് സംവിധാനം നിലവിലുണ്ടെന്ന്
ചൂണ്ടിക്കാണിക്ക പ്പെടുന്നു. അവയവദാനത്തിന് തയ്യാറുള്ളവര്‍ കുറവാണെങ്കിലും
ആവശ്യമുള്ളവര്‍ അതിന്റെ പതിന്മടങ്ങാണ്. അതിനാല്‍അവയവദാനബോധവത്കരണം മുതലുള്ള
ശ്രമമാണ് ആവശ്യം. വാഹനാപകടങ്ങളില്‍പ്പെട്ടും മറ്റും മസ്തിഷ്‌കമരണം
സംഭവിക്കുന്നവരുടെ ആന്തരികാവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കളെ
സജ്ജരാക്കുകയുമാവാം.
ശസ്ത്രക്രിയയുടെയും തുടര്‍ചികിത്സയുടെയും ചെലവും മിക്കവര്‍ക്കും
ദുര്‍വഹമാവുകയാണ്. സ്വാതിയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ആവശ്യമായത് 25 ലക്ഷം രൂപയാണ്. തുക സ്വരൂപിക്കാന്‍ സഹപാഠികളും അധ്യാപകരും നാട്ടുകാരും
മുന്നോട്ടുവന്നതാണ് വീട്ടുകാര്‍ക്ക് ശസ്ത്രക്രിയയുമായി മുന്നോട്ടു പോകാന്‍
താങ്ങായത്. ഇത്തരമൊരു സൗമനസ്യവും സഹകരണവും എല്ലാവര്‍ക്കും കിട്ടിയെന്നുവരില്ല.
കാരുണ്യ ഭാഗ്യക്കുറിയില്‍ നിന്ന് കിട്ടുന്ന വരുമാനം ഉള്‍പ്പെടെ ഇത്തരക്കാര്‍ക്ക്
യഥാസമയം സര്‍ക്കാര്‍ കഴിയു ന്നത്ര ധനസഹായം ലഭ്യമാക്കേണ്ടതുണ്ട്. ചികിത്സാ ച്ചെലവ്
പരമാവധി കുറച്ചുകൊണ്ടുവരാന്‍ ഈ മേഖല യില്‍ ഗവേഷണ പഠനങ്ങളും വേണം.
ആസ്പത്രിയിലെത്തുന്ന പാവപ്പെട്ടവരുടെ വൃക്ക അവരറിയാതെ മുറിച്ചു നീക്കുന്നുവെന്നും
മറ്റും പരാതി വ്യാപകമായ നാടാണ് നമ്മുടേത്. മസ്തിഷ്‌കമരണം സംഭവിച്ചതായും മറ്റും
ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ച് ചൂഷണത്തിനുള്ള സാധ്യത ഏറെയാണ്. അതിനാല്‍
നടപടിക്രമം ലഘൂകരിക്കുമ്പോഴും ചൂഷണവും കബളിപ്പിക്കലും ഒഴിവാക്കാന്‍ പ്രത്യേകം
ശ്രദ്ധിക്കണം. അവയവദാനം കച്ചവടമാകാന്‍ അനുവദിക്കുകയുമരുത്. എന്നാല്‍ നിശ്ചിത
തീയതിയില്‍ മാത്രമേ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുകയുള്ളൂ എന്നതുള്‍പ്പെടെയുള്ള
കാരണങ്ങള്‍ കൊണ്ട് ശസ്ത്രക്രിയ വൈകാനോ ജീവന്‍ നഷ്ടമാകാനോ ഇടയായിക്കൂടാ.
അവധിദിവസമാണെന്നും മെഡിക്കല്‍ ബോര്‍ഡ് ചേരുന്ന സമയമായിട്ടില്ലെന്നും മറ്റുമുള്ള
ഘടകങ്ങള്‍ അനുമതിക്ക് തടസ്സമാകരുത്. അനുമതിയും അര്‍ഹര്‍ക്ക് ധനസഹായവുമൊക്കെ
യഥാസമയം ലഭ്യമാക്കണം. എങ്കില്‍ മാത്രമേ ചികിത്സാരംഗത്തെ പുരോഗതിയുടെ നേട്ടം
മൂല്യവത്താവുകയുള്ളൂ.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment