Pages

Monday, July 9, 2012

അമേരിക്കയില്‍ കൊടും ചൂട്


അമേരിക്കയില്‍ കൊടും ചൂട്

പന്ത്രണ്ടോളം അമേരിക്കന്‍ സംസ്ഥാനങ്ങള്‍ കടുത്തചൂടില്‍ ചുട്ടുപൊള്ളുന്നു. ഉഷ്ണക്കാറ്റ് സൃഷ്ടിച്ച കെടുതിയില്‍ 42 പേരോളം മരിച്ചതായാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ മധ്യപടിഞ്ഞാറന്‍ മേഖല മുതല്‍ കിഴക്കന്‍തീരംവരെയുള്ള സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം ഉഷ്ണക്കെടുതി.
തലസ്ഥാനമായ വാഷിങ്ടണില്‍ 41 ഡിഗ്രി സെല്‍ഷ്യസാണ് താപനില. മിസ്സൗറിയിലെ സെന്‍റ് ലൂയിസിലാണ് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത്. 46 ഡിഗ്രി.
കടുത്തചൂടില്‍ വിളകള്‍ കരിഞ്ഞുണങ്ങി.പലയിടത്തും റോഡുകളും തീവണ്ടിപ്പാതകളും വിണ്ടുകീറി ഗതാഗതം താറുമാറായി. വെര്‍ജീനിയ, മേരിലന്‍ഡ്, ഒഹായോ, പെന്‍സില്‍വാനിയ, ടെന്നസീ, വിസ്‌കണ്‍സിന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പലയിടത്തും കൊടുംചൂടിനെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി വൈദ്യുതി നിലച്ചിരിക്കയാണ്.

മരിച്ചവരില്‍ ഏ
റെയും എയര്‍കണ്ടീഷനറുകളുടെ പ്രവര്‍ത്തനം നിലച്ച വീടുകളില്‍ കുടുങ്ങിപ്പോയ വൃദ്ധരാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വീടുകളിലെ റഫ്രിജറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ ചില സ്ഥലങ്ങളില്‍ സംഘടനകള്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. ചൂടിനെ നേരിടാന്‍ ചില നഗരങ്ങളില്‍ പൊതു നീന്തല്‍ക്കുളങ്ങളില്‍ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിക്കാത്ത കെട്ടിടങ്ങളില്‍ ക്ലാസുകള്‍ നടത്തുന്നത് വിലക്കിയിട്ടുമുണ്ട്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: