ആശ്വാസവുമായി പ്രധാനമന്ത്രി
അസമില്‍
അസമില്‍ കലാപമുണ്ടായ കൊക്രജാറില്‍ ദുരിതാശ്വാസ, പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് 300
കോടി രൂപയുടെ സഹായപാക്കേജ് പ്രഖ്യാപിച്ചു.ശനിയാഴ്ച കൊക്രജാറിലെ
ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിച്ച ശേഷമാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.
കലാപം രാജ്യത്തിന്റെ മുഖത്ത്പതിഞ്ഞ കറുത്ത പാടായെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്
വഴിയൊരുക്കിയ സാഹചര്യത്തെക്കുറിച്ച് യുക്തമായ അന്വേഷണം നടത്തും. കുറ്റക്കാരെ
നിയമത്തിന് മുന്നില്‍ക്കൊണ്ടുവന്ന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കും -പ്രധാനമന്ത്രി
പറഞ്ഞു.ഒമ്പതു ദിവസം മുമ്പ് അസമിലെ ബോഡോലാന്‍ഡ് മേഖലയായ കൊക്രജാറില്‍
പൊട്ടിപ്പുറപ്പെട്ട വംശീയകലാപത്തില്‍ ഇതിനകം 52 പേര്‍ക്കാണ്
ജീവന്‍ നഷ്ടപ്പെട്ടത്. നാലുലക്ഷത്തിലേറെപ്പേര്‍ ഭവനരഹിതരായി. സര്‍ക്കാര്‍ തുടങ്ങിയ
250-ഓളം ദുരിതാശ്വാസക്യാമ്പുകളിലാണ് അക്രമത്തിന് ഇരയായവര്‍
ഇപ്പോഴും കഴിയുന്നത്.കലാപമേഖലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതില്‍
തുടക്കത്തില്‍ ബുദ്ധിമുട്ട് നേരിട്ടതായി പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ അക്രമം
പടരുന്നത് തടയാന്‍ കേന്ദ്ര, സംസ്ഥാനസര്‍ക്കാറുകള്‍ എല്ലാ
നടപടികളും സ്വീകരിച്ചിട്ടുണ്ട്. സങ്കീര്‍ണമായ പ്രശ്‌നമാണ് അസമിലുള്ളത്. സമാധാനം
പുനഃ സ്ഥാപിച്ചാലുടന്‍ അത് പരിശോധിക്കേണ്ടതുണ്ട്. ''നിങ്ങളുടെ
സങ്കടവും വേദനയും പങ്കിടുന്നതിനായാണ് ഞാനിവിടെ എത്തിയത്. സംഭവിക്കാന്‍
പാടില്ലാത്തതാണ് സംഭവിച്ചത്. നമ്മളെല്ലാം ഇന്ത്യക്കാരാണ്. ഒരുമിച്ച് മുന്നോട്ടു
പോകേണ്ടവരാണ്. ആരോപണപ്രത്യാരോപണങ്ങള്‍ക്കുള്ള സമയമല്ലിത്. മുറിവുകള്‍
ഉണക്കുന്നതിനാണ് ഇപ്പോള്‍ പ്രാമുഖ്യം കൊടുക്കേണ്ടത്'-പ്രധാനമന്ത്രി
ദുരിതാശ്വാസക്യാമ്പിലെ അന്തേവാസികളോട് പറഞ്ഞു.അക്രമത്തില്‍ മരിച്ചവരുടെ
കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ
അടിയന്തരസഹായം ലഭിക്കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപയും വീട് പൂര്‍ണമായി
തകര്‍ക്കപ്പെട്ടവര്‍ക്ക് 30,000 രൂപയും ഭാഗികമായി തകര്‍ക്കപ്പെട്ടവര്‍ക്ക്
20,000 രൂപയും സഹായം ലഭിക്കും. ഇതിനു പുറമേയാണ് വിവിധ
കേന്ദ്രപദ്ധതികളില്‍ നിന്നായി 300 കോടി രൂപയുടെ പ്രത്യേകപാക്കേജ്
പ്രഖ്യാപിച്ചത്.
ഇതിനിടെ കലാപമുണ്ടായ ജില്ലകളില്‍ 11,000-ലേറെ അര്‍ധസൈനികവിഭാഗക്കാരെക്കൂടി വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അസം സര്‍ക്കാറിനെ ചുമതലപ്പെടുത്തി. അക്രമത്തിന് ഇരയായവര്‍ക്ക് വൈദ്യസഹായമെത്തിക്കാന്‍ വ്യോമമാര്‍ഗം മെഡിക്കല്‍ സംഘങ്ങളെയും അസമിലേക്കയച്ചതായി കേന്ദ്രആഭ്യന്തരമന്ത്രാലയം അറിയിച്ചു. അര്‍ധസൈനികവിഭാഗത്തിലെ ഏഴായിരത്തിലേറെ ഭടന്മാരെ ഇതിനകം അക്രമമുണ്ടായ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമേയാണ് കൂടുതല്‍പേരെ നിയോഗിച്ചത്.അക്രമമുണ്ടായ മേഖലകളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി വരികയാണ്. സൈന്യം ശനിയാഴ്ചയും വിവിധഭാഗങ്ങളില്‍ മാര്‍ച്ച് നടത്തി. കര്‍ഫ്യൂവില്‍ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ബോഡോ വിഭാഗക്കാരായ തദ്ദേശീയരും ബംഗ്‌ളാദേശില്‍ നിന്നുള്ള ന്യൂനപക്ഷകുടിയേറ്റക്കാരും തമ്മിലുള്ള ഏറ്റുമുട്ടലാണ് കലാപത്തിലേക്ക് വഴിമാറിയത്.പ്രധാനമന്ത്രി കൊക്രജാറിലേക്ക് പുറപ്പെട്ട ഹെലികോപ്റ്റര്‍ സാങ്കേതിക കുഴപ്പത്തെത്തുടര്‍ന്ന് യാത്ര മതിയാക്കി ഗുവാഹാട്ടിയില്‍ തിരിച്ചിറക്കി. പിന്നീട് വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് അദ്ദേഹം കൊക്രജാറിലേക്ക് തിരിച്ചത്. ഇതുമൂലം യാത്ര രണ്ടുമണിക്കൂര്‍ വൈകി.കൊക്രജാറില്‍ രണ്ട് ദുരിതാശ്വാസക്യാമ്പുകളാണ്സന്ദര്‍ശനപരിപാടിയിലുണ്ടായിരുന്നതെങ്കിലും വൈകിയതിനാല്‍ ഒരു ക്യാമ്പില്‍ മാത്രമേ പ്രധാനമന്ത്രി എത്തിയുള്ളൂ.
രണ്ടു കോപ്റ്ററുകളുടെ അകമ്പടിയോടെയാണ് ഗുവാഹാട്ടി വിമാനത്താവളത്തില്‍
നിന്ന് മന്‍മോഹന്റെ ഹെലികോപ്റ്റര്‍ പുറപ്പെട്ടത്. 15
മിനിറ്റിനകം പ്രധാനമന്ത്രി സഞ്ചരിച്ച കോപ്റ്ററിന്റെ സാങ്കേതികക്കുഴപ്പം ശ്രദ്ധയില്‍പ്പെട്ടു.
ഇതോടെ മൂന്നു കോപ്റ്ററുകളും ഗുവാഹാട്ടിയിലേക്ക് മടങ്ങി. അസം ഗവര്‍ണര്‍ ജെ.ബി പട്‌നായിക്,
മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്, എ.ഐ.സി.സി. ജനറല്‍
സെക്രട്ടറി ദിഗ്വിജയ് സിങ് എന്നിവര്‍ മന്‍മോഹനൊപ്പമുണ്ടായിരുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment