2013
മാര്‍ച്ചില്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണം
ഓസ്‌ട്രേലിയയില്‍ ചൂടുപിടിക്കുമ്പോള്‍ ഇങ്ങു കേരളത്തിലെ റാന്നി
ചെത്തോങ്കരവീട്ടിലും നെഞ്ചിടിപ്പുയരും. കാരണം മറ്റൊന്നുമല്ല; ചെത്തോങ്കരവീട്ടിലെ അംഗമായ സൂസി തോമസ് ഓസ്‌ട്രേലിയയിലെ തിരഞ്ഞെടുപ്പില്‍
സ്ഥാനാര്‍ഥിയാണ്. ആസ്‌ട്രേലിയയിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍
വനിതയും ആദ്യ മലയാളി വനിതയും കൂടിയാണ് സൂസി തോമസ്.
2013 മാര്‍ച്ച് ഒന്‍പതിനാണ് തിരഞ്ഞെടുപ്പ്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സംസ്ഥാനത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സതേണ്‍ റിവര്‍ മണ്ഡലത്തിലെ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് സൂസി തോമസ് മത്സരിക്കന്നുത്. 27000 വോട്ടര്‍മാരാണ് സതേണ്‍ റിവറിലുള്ളത്. ഇവരില്‍ 30 ശതമാനത്തിലധികം പേര്‍ ഇന്ത്യന്‍ വംശജരാണ്. മലയാളികള്‍, തമിഴര്‍, തെലുങ്കര്‍ എന്നിവര്‍ക്കു പുറമേ ഫിജിയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരും ഈ 30 ശതമാനത്തില്‍ ഉള്‍പ്പെടുന്നു. ഒന്‍പതിനായിരത്തിലധികം വരുന്ന ഈ ഇന്ത്യന്‍ വംശജരുടെ പിന്‍തുണയാണ് സൂസി തോമസിനു ആത്മവിശ്വാസം പകരുന്ന ഘടകം. നിലവിലുള്ള പാര്‍ലമെന്റ് അംഗമായ ലിബറല്‍ പാര്‍ട്ടി നേതാവും പീറ്റര്‍ ആബെറ്റ്‌സിനെതിരെ തന്നെ മത്സരിപ്പിക്കാന്‍ ലേബര്‍ പാര്‍ട്ടി തീരുമാനിച്ചതിനു പിന്നിലും ഇന്ത്യന്‍ വംശജരുടെ ഉറച്ച പിന്തുണ പ്രധാന ഘടകമാണെന്ന് സൂസി തോമസ് കരുതുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തീച്ചൂളയിലേക്കിറങ്ങും മുമ്പ് റാന്നിയിലേയും തിരുവനന്തപുരത്തേയും അടുത്ത ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ സൂസി തോമസ് ബുധനാഴ്ച ഓസ്‌ട്രേലിയയിലേക്ക് മടങ്ങി. റാന്നി ചെത്തോങ്കര വീട്ടില്‍ താമസിക്കുന്ന മൂത്ത സഹോദരന്‍ എബ്രഹാം മാമന്‍െയും തിരുവനന്തപുരത്ത് ഉള്ളൂരില്‍ ഫ്ലാറ്റില്‍ താമസിക്കുന്ന ചേച്ചി മോളി മാത്യുവിന്‍െയും അനുഗ്രഹം തേടിയ ശേഷമാണ് സൂസിതോമസ് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നത്.
ഇന്ത്യയിലേയും ഓസ്‌ട്രേലിയയിലേയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തമ്മില്‍ സാമ്യങ്ങളേക്കാളേറെ വൈജാത്യങ്ങളാണുള്ളതെന്ന് സൂസി തോമസ് പറയുന്നു. ഇവിടത്തെപ്പോലെ വീടുകള്‍ കയറിയിറങ്ങി വോട്ടുചോദിക്കലൊക്കെ അവിടെയുമുണ്ട്. 'ഡോര്‍ നോക്കിങ്' എന്നാണ് അവിടെ പറയുക. എന്നാല്‍ പ്രചാരണത്തിന്റെ മുഖ്യ ചുമതല അതതു പാര്‍ട്ടികള്‍ക്കുതന്നെ. ലേബര്‍പാര്‍ട്ടി, ലിബറല്‍ പാര്‍ട്ടി എന്നീ രണ്ടു മുഖ്യ പാര്‍ട്ടികളാണ് ഉള്ളതെങ്കിലും ചില സംസ്ഥാനങ്ങളില്‍ നാഷണല്‍പാര്‍ട്ടിക്കും സ്വാധീനമുണ്ട്. ആശയപരമായി നാഷണല്‍ പാര്‍ട്ടിക്ക് ലിബറല്‍ പാര്‍ട്ടിയോട് അടുപ്പമുണ്ട്. പല സ്ഥലത്തും അവര്‍ സഖ്യത്തിലുമാണ്. തിരഞ്ഞെടുപ്പുപ്രചാരണങ്ങള്‍ക്കായി ഓരോ സീറ്റിലും ഓരോ പാര്‍ട്ടിയും ഓരോ കാമ്പൈന്‍ ഡയറക്ടറേയും കാമ്പൈന്‍ മാനേജരേയും നിയമിക്കും. അവര്‍ക്കാണ് പ്രചാരണ ചുമതല. പ്രചാരണത്തിനു വേണ്ട ചെലവിന് വേണ്ട പണം സമാഹരിക്കുന്നതും ഇവര്‍തന്നെ. അല്ലാതെ സ്ഥാനാര്‍ഥി ആരില്‍നിന്നും സംഭാവന സ്വീകരിക്കാന്‍ പാടില്ല. സ്ഥാനാര്‍ഥിക്കാരെങ്കിലും പണം നല്‍കിയാലും കാമ്പൈന്‍ കമ്മറ്റിക്കു നല്‍കാന്‍ നിര്‍ദേശിക്കണം. സ്ഥാനാര്‍ഥി ഒരിക്കലും പണം നേരിട്ടു വാങ്ങരുത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഇവ പ്രധാനമാണ്- സൂസിതോമസ് വിശദീകരിച്ചു.
റാന്നി ചെത്തോങ്കര വീട്ടില്‍ സി.എ. മാമ്മന്റെ നാലാമത്തെ മകളായ സൂസി റാന്നി എസ്.സി സ്‌കൂള്‍, കോഴഞ്ചേരി സേന്റ് തോമസ് കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു ബിരുദം നേടി. തിരുവല്ല ടൈസ് സെക്കന്‍ഡ് ട്രെയിനിങ് കോളേജില്‍ നിന്നും ബി.എഡ്‌നേടി. വിവാഹത്തിനു ശേഷം 1971ല്‍ ലണ്ടനിലേക്ക്‌പോയി. ഭര്‍ത്താവ് ഫിലിപ്പ് തോമസിന് അവിടെയായിരുന്നു ജോലി. തുടര്‍ന്ന് 1982 ല്‍ കുടംബസമേതം ഓസ്‌ട്രേലിയയിലേക്ക് കുടിയേറി. ഭര്‍ത്താവിന് അവിടെ ആരോഗ്യവകുപ്പില്‍ ജോലിയും ലഭിച്ചു. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ താമസം തുടങ്ങിയ സൂസി തോമസ് സര്‍ക്കാരിന്റെ സഹായത്തോടെ നടക്കുന്ന മദ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ പ്രവര്‍ത്തകയായി. 'ഡ്രഗ് ആം' എന്ന സംഘടനയുടെ സി.ഇ.ഒ. ആയി 26 വര്‍ഷം പ്രവര്‍ത്തിച്ചു. 2010 ല്‍ ജോലി വിട്ട് സജീവ രാഷ്ടീയ പ്രവര്‍ത്തകയായി.
സൂസിതോമസ്- ഫിലിപ്പ് തോമസ് ദമ്പതിമാര്‍ക്ക് രണ്ടു മക്കള്‍ - സോണിയയും സേറയും. സോണിയ മെല്‍ബണിലെ ലെറ്റ്‌റോബ് സര്‍വകലാശാലയിലും ഭര്‍ത്താവ് മാര്‍ക്ക് മെല്‍സണ്‍ സര്‍വകലാശാലയിലും അധ്യാപകരാണ്. അധ്യാപികയാണ് ഇളയമകള്‍ സേറ . ഭര്‍ത്താവ് ജയിംസ് ഡേവിസ്‌കപ്പില്‍ കളിച്ചിട്ടുള്ള ടെന്നീസ് താരമാണ്. മരുമക്കള്‍ രണ്ടുപേരും ഓസ്‌ട്രേലിയയില്‍ തന്നെ. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് താന്‍ മുന്‍ഗണന നല്‍കുമെന്ന് സൂസി തോമസ് പറയുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment