Pages

Friday, July 13, 2012

നൈജീരിയയില്‍ എണ്ണടാങ്കര്‍ പൊട്ടിത്തെറിച്ച് 200 പേര്‍ മരിച്ചു തെക്കന്‍ നൈജീരിയയില്‍ മറിഞ്ഞ എണ്ണടാങ്കര്‍ പൊട്ടിത്തെറിച്ച് 200 പേര്‍ മരിച്ചു. അപകടത്തില്പ്പെചട്ട ടാങ്കര്‍ ലോറിയില്നി്ന്ന് പെട്രോള്‍ ശേഖരിക്കന്‍ എത്തിയ ഗ്രാമീണരാണ് മരിച്ചത്. നിരവധിപേര്ക്ക്ച പൊള്ളലേറ്റു. ഗ്രാമവാസികള്‍ പെട്രോള്‍ ശേഖരിക്കുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് മരിച്ചത്. സതേണ്‍ റിവേഴ്‌സ് സംസ്ഥാനത്താണ് സംഭവം. ബസ്സുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കവെയാണ് എണ്ണടാങ്കര്‍ മറിഞ്ഞത്. 200 പേര്‍ മരിച്ചുവെന്ന് രക്ഷാപ്രവര്ത്ത കരെ ഉദ്ധരിച്ച് വാര്ത്താ ഏജന്സിഒ റിപ്പോര്ട്ടുാ ചെയ്തു. 95 പേരുടെ മരണം സര്ക്കാ ര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 1998 ല്‍ നൈജീരിയയിലെ ജെസിയില്‍ എണ്ണ പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ച് ആയിരത്തോളം പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്ഷ്വും അപകടത്തില്പ്പെ്ട്ട പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 50 പേര്‍ മരിച്ചിരുന്നു. പെട്രോള്‍ ശേഖരിക്കാന്‍ എത്തിയവരാണ് രണ്ട് അപകടങ്ങളിലും മരിച്ചത്. പ്രൊഫ്. ജോണ്‍ കുരാക്കാര്‍


നൈജീരിയയില്‍ എണ്ണടാങ്കര്‍
പൊട്ടിത്തെറിച്ച് 200 പേര്‍ മരിച്ചു
തെക്കന്‍ നൈജീരിയയില്‍ മറിഞ്ഞ എണ്ണടാങ്കര്‍ പൊട്ടിത്തെറിച്ച് 200 പേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറിയില്‍നിന്ന് പെട്രോള്‍ ശേഖരിക്കന്‍ എത്തിയ ഗ്രാമീണരാണ് മരിച്ചത്. നിരവധിപേര്‍ക്ക് പൊള്ളലേറ്റു. ഗ്രാമവാസികള്‍ പെട്രോള്‍ ശേഖരിക്കുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് മരിച്ചത്. 
 
സതേണ്‍ റിവേഴ്‌സ് സംസ്ഥാനത്താണ് സംഭവം. ബസ്സുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കവെയാണ് എണ്ണടാങ്കര്‍ മറിഞ്ഞത്. 200 പേര്‍ മരിച്ചുവെന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 95 പേരുടെ മരണം സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

1998 ല്‍ നൈജീരിയയിലെ ജെസിയില്‍ എണ്ണ പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ച് ആയിരത്തോളം പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും അപകടത്തില്‍പ്പെട്ട പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 50 പേര്‍ മരിച്ചിരുന്നു. പെട്രോള്‍ ശേഖരിക്കാന്‍ എത്തിയവരാണ് രണ്ട് അപകടങ്ങളിലും മരിച്ചത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: