Pages

Saturday, July 7, 2012

തൊഴിലുറപ്പ് പദ്ധതിയില്‍ യു.പി. ചെലവഴിച്ചത് 10 ശതമാനം മാത്രം


തൊഴിലുറപ്പ് പദ്ധതിയില്‍ യു.പി. ചെലവഴിച്ചത് 10 ശതമാനം മാത്രം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം അനുവദിച്ച ഫണ്ടില്‍നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെലവഴിച്ചത് കേവലം 10 ശതമാനം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേന്ദ്ര ഗ്രാമീണവികസന മന്ത്രി ജയറാം രമേഷ് യു.പി. മുഖ്യമന്ത്രി അഖിലേഷ് യാദവിന് കത്തയച്ചു. 1000 പേരില്‍ 19 തൊഴില്‍രഹിതരുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ് എന്നിരിക്കെയാണ് സംസ്ഥാനം പദ്ധതിയില്‍ അലംഭാവം കാട്ടിയത്. പദ്ധതി നടത്തിപ്പിനുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. കാലവര്‍ഷം വൈകിയ സാഹചര്യത്തില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കാന്‍ ഇതാവശ്യമാണെന്നും കത്തില്‍ പറയുന്നു. പദ്ധതി നിര്‍വഹണത്തിലെ പാളിച്ചകള്‍ സംബന്ധിച്ച് 362 പരാതികളുണ്ടെന്നും ഇതില്‍ 118 എണ്ണം ഒരു വര്‍ഷം പഴക്കമുള്ളതാണെന്നും ജയറാം രമേഷ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: