Pages

Thursday, June 28, 2012

TRIBUTE PAID TO NORA EPHRON,SCRPT WRITER AND DIRECTOR


തിരക്കഥാകൃത്ത്
നോറ എഫ്രോണ്‍ അന്തരിച്ചു

ഹോളിവുഡിലെ പ്രമുഖ തിരക്കഥാകൃത്തുക്കളില്‍ ഒരാളും സംവിധായികയുമായ നോറ എഫ്രോണ്‍ (71) അന്തരിച്ചു. യു.എസ്സിലെ മാന്‍ഹാട്ടനിലായിരുന്നു അന്ത്യം. രക്താര്‍ബുദബാധിതയായിരുന്നു. മികച്ച തിരക്കഥാകൃത്തിനുള്ള ഓസ്‌കര്‍ നാമനിര്‍ദേശം മൂന്ന് തവണ ലഭിച്ച നോറ നിര്‍മാതാവ്, നോവലിസ്റ്റ്, നാടകകൃത്ത്, പത്രപ്രവര്‍ത്തക എന്നീ നിലകളിലും പ്രസിദ്ധയാണ്. 'സ്‌കില്‍വുഡ്', 'വെന്‍ ഹാരി മെറ്റ് സാലി', 'സ്ലീപ്‌ലെസ് ഇന്‍ സിയാറ്റില്‍' എന്നിവയുള്‍പ്പെടെ പതിനഞ്ചോളം സിനിമകള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. 2009-തില്‍ പുറത്തിറങ്ങിയ 'ജൂലി ആന്‍ഡ് ജൂലിയ'യാണ് നോറ തിരക്കഥയെഴുതിയ അവസാന സിനിമ. ഹെന്‍റി എഫ്രോണിന്റെയും ഫോബിയുടെയും മകളായി 1941 മെയ് 19ന് ന്യൂയോര്‍ക്കില്‍ ജനിച്ചു. അച്ഛന്‍ തെരുവുനാടക രചയിതാവും അമ്മ തിരക്കഥാകൃത്തുമായിരുന്നു. ബിരുദപഠനത്തിന് ശേഷം, 1960-തുകളുടെ അവസാനം മുതല്‍ യു.എസ്സിലെ വിവിധ മാസികകളില്‍ ലേഖനങ്ങള്‍ എഴുതി. രണ്ട് ഓര്‍മക്കുറിപ്പുകളും പല ലേഖനസമാഹാരങ്ങളും എഴുതിയിട്ടുണ്ട്. 'ഐ റിമമ്പര്‍ നത്തിങ്: ആന്‍ഡ് അദര്‍ റിഫ്ലക്ഷന്‍സ്', 'ഐ ഫീല്‍ ബാഡ് എബൗട്ട് മൈ നെക്ക്: ആന്‍ഡ് അദര്‍ തോട്‌സ് ഓണ്‍ ബീയിങ് എ വുമണ്‍' എന്നിവയാണ് ഓര്‍മക്കുറിപ്പുകള്‍. 

മൂന്ന് തവണ വിവാഹിതയായി. എഴുത്തുകാരന്‍ ഡാന്‍ ഗ്രീന്‍ബര്‍ഗാണ് ആദ്യ ഭര്‍ത്താവ്. 1976-ല്‍ ആ ബന്ധം അവസാനിച്ചു. വാട്ടര്‍ഗേറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായ കാള്‍ ബേണ്‍സ്റ്റീനെ പിന്നീട് വിവാഹം കഴിച്ചു. അന്നത്തെ ബ്രിട്ടീഷ് അംബാസഡറുടെ ഭാര്യയുമായുള്ള ബേണ്‍സ്റ്റീന്റെ ബന്ധത്തെത്തുടര്‍ന്ന് നോറ വിവാഹമോചനം നേടി. ഈ സംഭവത്തെ അടിസ്ഥാനമാക്കി അവര്‍ എഴുതിയ നോവലാണ് 'ഹാര്‍ട്ട്‌ബേണ്‍'. ഇത് പിന്നീട് മെറില്‍സ്ട്രീപ്പും ജാക്ക് നിക്കോള്‍സണും അഭിനയിച്ച സിനിമയായി മാറി. തിരക്കഥാകൃത്തായ നിക്കൊളാസ് പിലെഗിയാണ് നോറയുടെ മൂന്നാമത്തെ ഭര്‍ത്താവ്. ഈ ബന്ധം 20 വര്‍ഷം നീണ്ടു. രണ്ട് മക്കളുണ്ട്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: