Pages

Sunday, June 24, 2012

SOCIALISM IN PAKISTAN


പാകിസ്ഥാനും  ജനാധി പത്യവ്യവ്സ്ഥയും
പാകിസ്താനിലെ ജനങ്ങളും അവിടത്തെ ജനാധിപത്യ വ്യവസ്ഥയും ഒരിക്കല്‍ക്കൂടി അനിശ്ചിതത്വത്തിന്റെ നൂല്‍പ്പാലത്തിലുടെ സഞ്ചരിക്കാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയെ സുപ്രീം കോടതി അയോഗ്യനാക്കിയതിനെത്തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധിക്ക്, രാജ പര്‍വേസ് അഷ്‌റഫ് സ്ഥാനമേറ്റെടുത്തതോടെ, താത്കാലിക വിരാമമായിട്ടുണ്ടെങ്കിലും സുപ്രീം കോടതിയും സര്‍ക്കാറും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചുവെന്ന് പറയാറായിട്ടില്ല. ഗീലാനിയെ അയോഗ്യനാക്കാന്‍ കോടതി എടുത്തു കാട്ടിയിട്ടുള്ള 'ന്യായങ്ങള്‍' ഇപ്പോഴും നിലനില്‍ക്കുന്നു എന്നതു കൊണ്ടാണിത്. സിവിലിയന്‍ ഭരണകൂടം നിലവില്‍ വരികയും തുടര്‍ന്ന് സൈന്യം എന്തെങ്കിലും ന്യായം പറഞ്ഞ് അധികാരം പിടിച്ചെടുക്കുകയും ചെയ്യുന്ന സമ്പ്രദായമാണ് പാകിസ്താനില്‍ കണ്ടു പോന്നിട്ടുള്ളത്. കാക്കിക്കും തോക്കുകള്‍ക്കും മുന്നില്‍ ബാലറ്റ്‌പെട്ടി തോല്‍വി സമ്മതിക്കുകയാണ് പതിവ്. ഇക്കുട്ടത്തിലേക്ക് ജുഡീഷ്യറി കൂടി സക്രിയ പങ്കാളിയായി രംഗത്തു വന്നിരിക്കുന്നു എന്നതാണ് അടുത്ത കാലത്തുണ്ടായ വ്യത്യാസം. മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ അപ്രീതി സമ്പാദിക്കുകയും സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും തുടര്‍ന്ന് പൊതുജന പ്രക്ഷോഭത്തിലുടെ വീണ്ടും അധികാരത്തില്‍ വരികയും ചെയ്ത ആളാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഇഫ്ത്തിക്കര്‍ മുഹമ്മദ് ചൗധരി. ജസ്റ്റിസ് ചൗധരിയെ തിരിച്ചുകൊണ്ടു വരുന്നതില്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരി വിമുഖനായിരുന്നു. സര്‍ദാരിയും ജസ്റ്റിസ് ചൗധരിയും തമ്മിലുള്ള വടംവലിക്ക് ഇത് കാരണമായിട്ടുണ്ടാകാമെന്നു കരുതുന്നു. സര്‍ദാരി കളങ്കിതനല്ലെന്നും നന്മയുടെ പ്രതീകമാണെന്നും പാകിസ്താന്‍കാര്‍ പറയില്ലെങ്കിലും അദ്ദേഹത്തിന്റെ ഗവണ്‍മെന്റിലെ പ്രധാനമന്ത്രിയായ ഗീലാനിക്കെതിരെ ജസ്റ്റിസ് ചൗധരിയുടെ കോടതി സ്വീകരിച്ച നടപടി ശുദ്ധമായ നിയമതത്ത്വങ്ങളുടെ പേരിലായിരുന്നില്ല എന്ന് കരുതുന്നവരാണ് ഏറെയും. ചീഫ് ജസ്റ്റിസ് രാഷ്ട്രീയ പോരാട്ടത്തിന്റെ വേദിയിലേക്ക് കടന്നു ചെന്നിരിക്കുന്നു എന്നും അവര്‍ കരുതുന്നു. 
ജനറല്‍ പര്‍വേസ് മുഷറഫിനെ വെല്ലുവിളിച്ചതിന്റെ പേരില്‍ ജനങ്ങളുടെ ആദരവ് നേടിയ വ്യക്തിയാണ് ജസ്റ്റിസ് ചൗധരി. സൈന്യത്തിനെതിരായ വിധികള്‍ പോലും പുറപ്പെടുവിക്കാന്‍ അദ്ദേഹം മുതിര്‍ന്നു. എന്നാല്‍ ഇപ്പോഴത്തെ നടപടികള്‍, ജനാധിപത്യവാദികള്‍ക്കിടിയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ഖ്യാതിക്ക് ഇടിവു തട്ടിച്ചിട്ടുണ്ട്. പോരെങ്കില്‍ അടുത്തിടെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ അഴിമതി ആരോപണവും ഉയര്‍ന്നു വരികയുണ്ടായി. സിവിലിയന്‍ ഭരണകുടവുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചാല്‍ സൈന്യം ഇടപെടാനുള്ള സാധ്യത ഉണ്ടെന്ന് അറിയാത്ത ആളല്ല ചീഫ് ജസ്റ്റിസ്. ഈ സാഹചര്യത്തില്‍ കോടതി പന്ത് എങ്ങോട്ടടിക്കുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
സര്‍ദാരിയുടെ പണമിടപാടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് സ്വിറ്റ്‌സര്‍ലന്‍ഡ് അധികാരികള്‍ക്ക് കത്തയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടും ഗീലാനി വഴങ്ങാഞ്ഞതാണല്ലോ അദ്ദേഹത്തെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നതിലേക്കും തുടര്‍ന്ന് അയോഗ്യനാക്കുന്നതിലേക്കും വഴി വെച്ചത്. പുതിയ പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്‌റഫിനോടും ഇതേ ആവശ്യം കോടതിക്ക് ഉന്നയിക്കാവുന്നതാണ്. പ്രസിഡന്റെന്ന നിലയ്ക്ക് സര്‍ദാരി ഈ നിയമത്തിന് പുറത്താണെന്ന വാദം അപ്പോഴും ഉന്നയിക്കപ്പെടാം. ഈ സാഹചര്യമാണ് പാകിസ്താനില്‍ ആശങ്ക പടര്‍ത്തുന്നത്.പര്‍വേസ് അഷ്‌റഫിനു മുമ്പ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച മഖ്ദും ഷഹാബുദ്ദീനെ ഒരു വാറണ്ടിനെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്ന സാഹചര്യം സര്‍ദാരി ഗവണ്‍മെന്റിന്റെയെന്നല്ല പാകിസ്താനിലെ ജനാധിപത്യ ഗവണ്‍മെന്റുകളുടെയൊക്കെ, ഒരു കണക്കില്‍ ജനാധിപത്യത്തിന്റെ തന്നെ ദുര്‍ബലാവസ്ഥയിലേക്ക് വിരല്‍ ചുണ്ടുന്നു. പര്‍വേസ് അഷ്‌റഫും ആരോപണങ്ങളില്‍ നിന്ന് മുക്തനല്ല. വിദ്യുച്ഛക്തി മന്ത്രിയെന്ന നിലയില്‍ വൈദ്യുതി വിതരണം ആകെ താറുമാറാക്കിയതിന്റെ ഉത്തരവാദി കൂടിയാണ് അദ്ദേഹം. ചില മേഖലകളില്‍ 20 മണിക്കൂര്‍ വരെയാണ് പവര്‍കട്ട്. അതൊക്കെ നേരെയാക്കാന്‍ അദ്ദേഹത്തിന് കോടതിയും. വൈദ്യുതിയുടെ സ്ഥിതി ഇങ്ങനെ പോയാല്‍ ഒരു പക്ഷെ ജനങ്ങളും, സമയം അനുവദിക്കുമോയെന്ന് കണ്ടറിയണം.

പ്രൊഫ് .ജോണ്‍ കുരാക്കാര്‍

No comments: