വിയറ്റ്‌നാം
യുദ്ധം ചരിത്ര ദ്രശ്യം
'നോംഗ്വാ.. നോഗ്വാ എനിക്ക് പൊള്ളുന്നു..' എന്ന നിലവിളിയോടെ ദക്ഷിണവിയറ്റ്‌നാമിലെ ട്രാങ്ബാങ് ഗ്രാമവഴിയിലൂടെ ഒരു ഒമ്പതുവയസ്സുകാരി ബോംബ് വര്‍ഷത്താല്‍ പൊള്ളലേറ്റ് പ്രാണരക്ഷാര്‍ത്ഥം പായുന്നു, നഗ്നയായി. അവള്‍ ഓടിക്കയറിയത് നിക് ഉട്ട് എന്ന ഇരുപത്തിയഞ്ചുകാരന്‍ഫോട്ടോഗ്രാഫറുടെ ക്യാമറയിലേക്കായിരുന്നു. അത് ലോകത്തിന്റെ ഏക്കാലത്തേയും കത്തുന്ന കാഴ്ചകളിലൊന്നായി. അവള്‍ ഫാന്‍ കിം ഫുക്. കാഴ്ചക്കാരനെ ഇപ്പോഴും പൊള്ളിക്കുന്ന ആ ദൃശ്യത്തിന് ജൂണ്‍ 8-ന് 40 വയസ്സ് തികയുന്നു. അമേരിക്കയുടെ യുദ്ധവെറി ലോകത്തിന് കാട്ടിക്കൊടുത്ത ആ ചിത്രം വിയറ്റ്‌നാംയുദ്ധമവസാനിപ്പിക്കുന്നതില്‍ നിര്‍ണായക ഘടകമായി.
നാല്
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgX3Z5he504hZMG4lLZWFuG05LaXUf08-cvuowlKcxnLniskcVp7p7jRjr0JUdx9gm-6PAacq3jOJ0phEVLYueBIs34AqpYgQ5RsPBvV6Uv0cqPQ91paIgIzAdoUvVyH-wHJqnDjvm-YTA/s320/PICTURE-8.jpg)
വെടിയൊച്ചകള്‍ കേട്ടാണ് ജൂണ്‍ എട്ടിന് കിംഫുക് ഉണര്‍ന്നത്. ട്രാങ് ബാങ് ഗ്രാമത്തില്‍ അഭയാര്‍ത്ഥികളായിരുന്നൂ അവര്‍. ഏത് നിമിഷവും ട്രാങ്ബാങിലും ബോംബ് വര്‍ഷിക്കപ്പെടും എന്ന ഭീതി സഹോദരനോട് കിം ഫുക് പങ്കിട്ട് മിനുട്ടുകള്‍ കഴിഞ്ഞില്ല, പുകയുടെ വന്‍മലകള്‍ തീര്‍ത്ത് ബോംബുകള്‍ ട്രാങ്ബാങിനെ തീ കൊണ്ട് പൊതിഞ്ഞു. കിം ഫുകിന്റെ ഇടംങ്കൈയ്യില്‍ തീ പടര്‍ന്നു. തന്റെ കോട്ടണ്‍ വസ്ത്രത്തിലൂടെ തീ പടരുന്നത് കണ്ട് വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് അവള്‍ പുറത്തേക്ക് പാഞ്ഞു. വേവുന്ന ഉടലിന്റെ പിടച്ചിലില്‍ സ്വന്തം നഗ്നത അവള്‍ ആലോചിച്ചില്ല. സഹോദരനൊപ്പം അവള്‍ ഓടി. ജീവിതത്തിലേക്ക് പായുന്ന
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhn8jo5qHk-MJW3Fwyi4JqwFV7rLUvkncdFTuW3pJIlKBotQJUK3TVWIcacIbLjPC3rRC_vsfsxh275JE-kGoLzvB50ejVqP70UdGNMaaK7uWaFvVO_3F3PaX_SSGUgNdpi51CXi5M5pSs/s320/PICTURE-0.jpg)
'ഞാന്‍ മരിച്ചുപോകും. ഞാന്‍ മരിച്ചുപോകും... എനിക്ക് വെള്ളം വേണം. എനിക്ക് വെള്ളം തരൂ..' എന്ന് അവള്‍ നിലവിളിച്ചുകൊണ്ടിരുന്നു.- നിക് ഉട്ട് പറയുന്നു. നിക് ഉട്ട് അവളുടെ കത്തുന്ന ഉടലില്‍ വെള്ളം കോരിയൊഴിച്ചു. നിക് ഉട്ട് തന്നെയായിരുന്നൂ ആശുപത്രിയിലേക്ക് അവളെ കൊണ്ടുപോയതും. 'അവളുടെ പ്രാണവേദനയാലുള്ള പാച്ചല്‍ കണ്ട് ഞാനും കരയുകയായിരുന്നു. അവള്‍ മരിച്ചിരുന്നെങ്കില്‍ ഞാന്‍ ഉറപ്പായും ആത്മഹത്യ ചെയ്യുമായിരുന്നു.' നിക് ഉട്ട് കൂട്ടിച്ചേര്‍ത്തു.ഓഫീസില്‍ ചിത്രം കാട്ടിയപ്പോള്‍ നഗ്നത കാരണം കാട്ടി അത് പ്രസിദ്ധപ്പെടുത്തണ്ടതില്ല എന്ന് ഭൂരിപക്ഷം തീരുമാനിച്ചു. ഈയിടെ അന്തരിച്ച പ്രശസ്തഫോട്ടോഗ്രാഫര്‍ ഹോര്‍സ്റ്റ് ഫാസ് ഈ ദൃശ്യം എല്ലാ അതിരുകളേയും തകര്‍ക്കുന്ന ഒന്നാണെന്ന് അസന്‍
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgpxPiTKlchbh8ZUFw6SSfUkH3qw6evt_fVULZYaz9AYWBhUTBWsyaOR0yowlcMfJ1bYJtumriTsQrnmd89ryhZu4S55dq274lmlIO36WsFAB5eOSJT7vLb1GaRAzKFCG3oq28uyuuHeYw/s320/PICTURE-1.jpg)
കടപ്പാട്:- മാതൃഭൂമി ഓണ്‍ലൈന്‍
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment