Pages

Monday, June 11, 2012

ബ്രിട്ടനിലേക്ക് ജീവിതപങ്കാളിയെ കൊണ്ടുപോവുന്നതിന് നിയന്ത്രണം


ബ്രിട്ടനിലേക്ക് ജീവിതപങ്കാളിയെ കൊണ്ടുപോവുന്നതിന് നിയന്ത്രണം

ബ്രിട്ടനില്‍ പൗരത്വം സമ്പാദിക്കുകയോ സ്ഥിരവാസമാക്കുകയോ ചെയ്തവര്‍ക്ക് ഇന്ത്യയില്‍നിന്നോ യൂറോപ്യന്‍ യൂണിയനു പുറത്തുള്ള മറ്റേതെങ്കിലും രാജ്യത്തുനിന്നോ ഭാര്യയെ/ ഭര്‍ത്താവിനെ കൊണ്ടുവരണമെങ്കില്‍ പുതിയ ചട്ടങ്ങള്‍ ബാധകം. ഇത് ജൂലായ് ഒമ്പതിനു നിലവില്‍വരും. ചുരുങ്ങിയത് 18,600 പൗണ്ട് (ഏതാണ്ട് 16 ലക്ഷം രൂപ) വാര്‍ഷിക വരുമാനമുള്ളവര്‍ക്കു മാത്രമേ ഇനി ജീവിതപങ്കാളിയെ ബ്രിട്ടനിലേക്കു കൊണ്ടുവരാനാവൂ. ദമ്പതിമാര്‍ക്ക് ഒരു കുട്ടിയുണ്ടെങ്കില്‍ ഈ പരിധി 22, 400 പൗണ്ടായി ഉയരും. പിന്നീടുള്ള ഓരോ കുട്ടിക്കും 2400 പൗണ്ട് എന്ന കണക്കില്‍ പരിധി ഉയരും.

ഇതു കൂടാതെ, യൂറോപ്യന്‍ യൂണിയനു പുറത്തുനിന്ന് എത്തുന്ന ജീവിതപങ്കാളിക്ക് ബ്രിട്ടനില്‍ ഇനി സ്ഥിരവാസ അനുമതി കിട്ടണമെങ്കില്‍ കൂടുതല്‍ കാലം കാത്തിരിക്കണം. ഈ കാലാവധി രണ്ടുതൊട്ട് അഞ്ചു വര്‍ഷം വരെ നീണ്ടേക്കും. ബ്രിട്ടനിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാന്‍ യാഥാസ്ഥിതിക കക്ഷിക്കാരനായ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുന്നത്.

വ്യാജ വിവാഹ ബന്ധത്തിലൂടെയും മറ്റുമുള്ള കുടിയേറ്റങ്ങള്‍ തടയുകയെന്ന ഉദ്ദേശ്യവും പുതിയ നിയമത്തിനുണ്ട്. ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ കഴിയാത്തവര്‍ പോലും ഇത്തരത്തില്‍ രാജ്യത്തേക്ക് കുടിയേറുന്നതായി ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി തെരേസ മെയ് പറഞ്ഞു. നിയമം കൊണ്ടല്ലാതെ ഇത് നിയന്ത്രിക്കാനാകില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രൊഫ് .ജോണ്‍ കുരാക്കാര്‍



No comments: