Pages

Saturday, June 2, 2012

FIRE IN MELBOURNE-AUSTRALIA


മുണ്ടക്കയം സ്വദേശികളായ അമ്മയും മക്കളും ഓസ്‌ട്രേലിയയില്‍ വീടിനു തീപിടിച്ച് മരിച്ചു

 ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ടുമക്കളും മരിച്ചു. മുണ്ടക്കയം മുപ്പത്തൊന്നാംമൈല്‍ മനയില്‍ വീട്ടില്‍ ജോര്‍ജ് ഫിലിപ്പിന്റെ ഭാര്യ അനിത ജോര്‍ജ്(37), മക്കളായ ഫിലിപ്പ് ജോര്‍ജ് (10), മാത്യു ജോര്‍ജ് (6) എന്നിവരാണ് മരിച്ചത്. നാട്ടിലായിരുന്ന ജോര്‍ജ് ഇതൊന്നുമറിയാതെ വെള്ളിയാഴ്ച പുലര്‍ച്ചെ ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചിരുന്നു. മെല്‍ബണ്‍ ക്ലെയിന്‍ടണ്‍ സൗത്ത് മെയിന്‍ റോഡിലെ വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടോ വീട്ടിലെ നെരിപ്പോടില്‍നിന്ന് തീപടര്‍ന്നതോ ആകാം അപകടകാരണമെന്ന് കരുതുന്നു. വീടിന്റെ പിന്‍മുറിയിലായിരുന്നു അമ്മയും മക്കളും. ജനല്‍പ്പാളി തകര്‍ത്ത് രക്ഷാപ്രവര്‍ത്തകര്‍ അകത്തുകടന്നെങ്കിലും രക്ഷിക്കാനായില്ല.

ജോര്‍ജ് ഫിലിപ്പ് മെല്‍ബണില്‍ ഐ.ടി. കണ്‍സള്‍ട്ടന്‍റാണ്. കനഡയിലായിരുന്ന കുടുംബം പത്തുവര്‍ഷം മുമ്പാണ് മെല്‍ബണിലേക്ക് മാറിയത്. കുട്ടികള്‍ ക്ലെയിന്‍ടണ്‍ സൗത്ത് സെന്‍റ് പീറ്റേഴ്‌സ് സ്‌കൂള്‍വിദ്യാര്‍ഥികളാണ്. ജോര്‍ജിന്റെ സഹോദരന്‍ മാത്യുവും അനിതയുടെ അച്ഛന്‍ തേവര കോളേജിനു സമീപം ചേലിപ്പള്ളി മാത്യുവും അങ്ങോട്ടേക്ക് പോകാനുള്ള ശ്രമത്തിലാണ്. വെള്ളിയാഴ്ച രാവിലെ ആറരയ്ക്കാണ് നാട്ടില്‍ അപകടവിവരം അറിഞ്ഞത്. രാവിലെ നാലരയ്ക്കാണ് ജോര്‍ജ് അവിടേക്ക് വിമാനം കയറിയത്.
മൂന്നുവര്‍ഷം മുമ്പാണ് ജോര്‍ജും അനിതയും മക്കളും നാട്ടില്‍വന്നുപോയത്. രണ്ടുവര്‍ഷം മുമ്പ് അനിതയും മക്കളും മാത്രം നാട്ടില്‍ വന്നിരുന്നു. അന്നു വരാതിരുന്ന ജോര്‍ജ്, പ്രായമായ അമ്മ ഏലിക്കുട്ടിയെ കാണാനാണ് ഇപ്പോള്‍ വന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മെയ് 22നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. റീത്തയാണ് അനിതയുടെ അമ്മ. അനില്‍ സഹോദരനും.

പ്രൊഫ് . ജോണ്‍ കുരാക്കാര്‍

No comments: