കേരള പോലീസ്
ഇന്ത്യയിലെ നമ്പര്‍
വണ്‍:തിരുവഞ്ചൂര്ടിപി ചന്ദ്രശേഖരന്‍ വധക്കേസ് മികച്ച രീതിയില്‍ അന്വേഷിക്കുന്ന കേരള പോലീസ് ഇന്ത്യയിലെ നമ്പര്‍ വണ്‍ ആണെന്ന് തെളിഞ്ഞതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ടിപി വധക്കേസില്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമാണ്.കേസ് അന്വേഷിക്കുന്ന സംഘത്തിന് പ്രത്യേക പാരിതോഷികം നല്‍കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. ടിപി വധത്തില്‍ ഏതെങ്കിലും ഉന്നതന് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ചോദ്യം ചെയ്യും. കേസില്‍ സര്‍ക്കാര്‍ ഒരു തരത്തിലും ഇടപെടുകയില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അടൂരില്‍ കെ.എ.പി മൂന്നാം ബറ്റാലിയനില്‍ നിന്ന് പരിശീലനം കഴിഞ്ഞിറങ്ങുന്ന ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാന പ്രതികളായ കൊടി സുനി, കിര്‍മാനി മനോജ്, മുഹമ്മദ് ഷാഫി എന്നിവരും പൊലീസിന്റെ പിടിയിലായിരുന്നു. ഇരിട്ടി മുഴിക്കലില്‍ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ആറ് പേരും ഇതോടെ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment