ഒഡീഷ
ചൂടില്‍ ഉരുകുന്നു
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5ewXQVQ_eLOHO9PqWocW1s-qOw8P4pEWlT-kwnPpfjVpDjp3wPYGKEWFymyc-fTiwznfGb1Ie5v1SzqWRv8986TMutpbmJRYiMwVvXCrKDPD-vYswekdxNyE74E2LXaxaMtXb1YsnXPU/s320/odisa-2.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJmnasFd1JCFZUou65d4WzcP9Jn7uPlKw4_IfaeNuT5XcsxL5aSKJuutpeLaBG-G4Tn3b_q9y3SSjH5uOnCYP5zZqM1VZsx0jr_VQBBB7TmI1O8IssLBI_Z3kpFrsJNg6laBSq_nzWhXo/s320/odisa-1.jpg)
കടുത്ത ചൂട് ഒഡീഷയില്‍ ജീവനെടുത്തത് 32 പേരുടെ. സംസ്ഥാനത്ത് സൂര്യാഘാതം മൂലമുണ്ടായ മരണം സംബന്ധിച്ച സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കാണിത്. സംസ്ഥാന ദുരന്ത നിവാരണസേനയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പി.ആര്‍.മഹാപത്രയാണ് ഇക്കാര്യം അറിയിച്ചത്. ഒഡീഷയുടെ തീരപ്രദേശത്ത് രണ്ടുദിവസമായി ചൂടിന് അല്‍പ്പം ശമനമുണ്ടെങ്കിലും ബാക്കി പ്രദേശങ്ങളിലെല്ലാം കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് ഇപ്പോഴത്തെ താപനില 40 ഡിഗ്രിയ്ക്ക് മുകളിലാണ്. സാമ്പല്‍പൂര്‍, ഹിരാക്കുഡ്, സോനേപൂര്‍, ബാലന്‍ഗിര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് കഴിഞ്ഞദിവസങ്ങളില്‍ അനുഭവപ്പെട്ടിട്ടുള്ളത്. ഭുവനേശ്വര്‍ മീറ്ററോളജിക്കല്‍ സെന്ററാണ് ഇക്കാര്യം അറിയിച്ചത്. 1972 മെയ് 22 ന് രേഖപ്പെടുത്തിയ 46.5 ഡിഗ്രിയായിരുന്നു ഇതുവരെയുള്ള ഏറ്റവും കൂടിയ താപനിലയെങ്കില്‍ ഇത്തവണ ജൂണ്‍ അഞ്ചിന് ഒഡീഷയില്‍ റിപ്പോര്‍ട്ട് ചെയ്തത് 46.7 ഡിഗ്രി സെല്‍ഷ്യസ് ആണ്.
പ്രൊഫ് .ജോണ്‍ കുരാക്കാര്‍
No comments:
Post a Comment