Pages

Friday, June 15, 2012

കേരളത്തില്‍ നെല്‍വയല്‍ നാലിലൊന്നായി ചുരുങ്ങി


കേരളത്തില്‍ നെല്‍വയല്‍
നാലിലൊന്നായി ചുരുങ്ങി

1970 -71ഇല്‍ കേരളത്തില്‍ 8,74830 ഹെക്ടര്‍  കൃഷിഭൂമി ഉണ്ടായിരുന്നു . 40  വര്ഷം കഴിഞ്ഞപ്പോള്‍  2,34,013  ഹെക്ടര്‍ ആയീ  ചുരുങ്ങി .12,98,005 മെട്രിക്ക് ടെന്‍  നെല്ല് ഉത്പാദിപ്പിച്ചിരുന്നത് ഇക്കാലയളവില്‍  5,98,339 മെട്രിക്ക് ടെന്‍  ആയി  കുറഞ്ഞു . കൃഷി  ലാഭകരമല്ല  എന്ന തോന്നല്‍  ഇപ്പോഴും  കൃഷിക്കര്‍ക്കിടയിലുണ്ട് . കൃഷിഭൂമി സംരക്ഷിക്കാന്‍  കര്‍ശന നടപടികള്‍  സര്‍ക്കാര്‍ സ്വീകരിക്കണം . കൃഷിഭൂമി  ഭക്ഷ്യ  സുരക്ഷക്കുള്ള  നിക്ഷേപമായി  മലയാളി  തിരിച്ചറിയണം .
നമ്മുടെ നെല്‍ വയലുകള്‍ അപ്രത്യക്ഷമാകുന്നതില്‍  പ്രധാന പങ്കു  വഹിക്കുന്നത്  ഭൂമി നികത്തി  ചെറിയ പ്ലോട്ടു കളാക്കി  മുറിച്ചു വിറ്റ്‌  കൂടുതല്‍ പണമുണ്ടാക്കുന്ന  ഇടനിലക്കാരാണ്.നിലം നികത്തല്‍ മാഫിയകള്‍  ഓരോ പ്രദേശത്തും  പ്രവര്‍ത്തിക്കുന്നുണ്ട് . നെല്‍ വയലുകളും  നീര്‍ത്തടങ്ങളും  സംരക്ഷിക്കാന്‍ “ കേരള നെല്‍ വയല്‍ നീര്‍ത്തട  സംരക്ഷണ  നിയമം  നിലവിലുണ്ട് . ഭൂമി നികത്തുന്നവ്ര്‍ക്ക്  തടവ്‌  ഉള്‍പെടെയുള്ള  കര്‍ശന വ്യവസ്ഥകളും  ഈ നിയമത്തിലുണ്ട് .
ഭാവന നിര്‍മ്മാണത്തിന്  കരഭൂമി  ഇല്ലാത്തവര്‍ക്ക് ,അവരുടെ  കൈവശമുള്ള  കൃഷിഭൂമി വ്യവ്യവസ്ഥകള്‍ക്ക്  വിധേയമായി  പരിമിതമായി നികത്താന്‍  നിയമത്തില്‍  അനുവാദമുണ്ട് . ഇന്ന്  ഭൂമി വിറ്റ്‌  കൂടുതല്‍ പണം നേടാനുള്ള  ഇടനിലക്കാരുടെ  ലാഭകൊതിയാണ്  പ്രശനങ്ങള്‍  ഉണ്ടാക്കിയിരിക്കുന്നത് . നെല്‍ കൃഷിക്ക്  സര്‍ക്കാര്‍  സഹായം നല്‍കണം .

                                                      പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: