ദക്ഷിണാമൂര്‍ത്തിയെ
അബുദാബിയില്‍ ആദരിക്കും
കര്‍ണ്ണാട്ടിക്ക് സംഗീത ലോകത്തെ ഇതിഹാസവും പ്രമുഖ സംഗീത
സംവിധായകനുമായ വി. ദക്ഷിണാമൂര്‍ത്തിയെ അബുദാബി ശക്തി തിയറ്റേഴ്‌സിന്റെയും ഇന്ത്യാ
സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആദരിക്കുന്നു.
'ഗുരുവന്ദനം'
എന്ന പേരില്‍ ഇന്ത്യാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ ജൂണ്‍ 30,2012 ശനിയാഴ്ച രാത്രി 7.30ന് സംഘടിപ്പിക്കുന്ന ചടങ്ങ്
അബുദാബിയിലെ പ്രമുഖ സംഗീതാധ്യാപകരും വിദ്യാര്‍ഥികളും ഒരുക്കുന്ന ശാസ്ത്രീയസംഗീത
ഗുരുദക്ഷിണയോടുകൂടിയാണ് തുടങ്ങുക.തുടര്‍ന്ന് വി. ദക്ഷിണാമൂര്‍ത്തിയുടെ മകളും
പ്രസിദ്ധ സംഗീതജ്ഞയുമായ ഗോമതി രാമസുബ്രഹ്മണ്യം നയിക്കുന്ന സംഗീതക്കച്ചേരിയും ശക്തി
കലാകാരികള്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടവും അരങ്ങേറും. വി. ദക്ഷിണാമൂര്‍ത്തി
സംഗീതം പകര്‍ന്ന പ്രസിദ്ധ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഗാനമേള ശക്തി
മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗുരുവന്ദനത്തില്‍ അവതരിപ്പിക്കുമെന്ന് ശക്തി
തിയറ്റേഴ്‌സ് പ്രസിഡന്റ് പി. പദ്മനാഭനും ജനറല്‍ സെക്രട്ടറി വി. കൃഷ്ണകുമാറും
അറിയിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment