Pages

Friday, June 15, 2012

കേരള പൊലീസിന്റെ ചരിത്രനേട്ടം


കേരള പൊലീസിന്റെ ചരിത്രനേട്ടം

കേരളത്തിന്‍റെ രാഷ്ട്രീയ കൊലപാതകങ്ങളുടെ  ചരിത്രത്തിലെ  ഏറ്റവും പൈശാചികമായ കൊലപാതകമാണ്  ടി.പി  ചന്ദ്ര ശേഖരന്റെ  വധം . ഈ   കൊലപാതകത്തിനു പിന്നിലെ  43 പ്രതികളെ  കേവലം  41 ദിവസം കൊണ്ട്  പിടിക്കാന്‍ കഴിഞ്ഞ  കേരള പോലീസ്  അഭിനന്ദനം  അര്‍ഹിക്കുന്നു . രാഷ്ട്രീയക്കാരില്‍  നിന്ന്  വ്യക്തി പരമായ  ആക്ഷപത്തിലോന്നും തളരാതെ  പാര്‍ട്ടിയുടെ കോട്ടകള്‍  വളഞ്ഞു പ്രതികളെ പിടിക്കാന്‍  കഴിഞ്ഞത്  ചരിത്ര നേട്ടം തന്നെയാണ് . രാഷ്ട്രീയ സ്വാധീനത്തിന്  വഴങ്ങാത്ത  പോലീസ് ഉദ്യോഗസ്ഥരുടെ  നേട്ടമാണിത് . ശാസ്ത്രീയമായ അന്വേഷണ മാര്‍ഗങ്ങളിലുടെയാണ്  പ്രതികളെ പിടികൂടിയത് . സംശയി ക്കുന്നവരെയെല്ലാം  സ്റ്റേഷനില്‍ കൊണ്ടുവന്ന് ഉത്തരം പറയിപ്പിക്കുന്നപഴയ  രീതി  മാറ്റിയത് നന്നായി. ഓരോ പ്രതിയെയും 48 മണികൂര്‍  കൂടുമ്പോള്‍  വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി  പീഡനമെറ്റിട്ടില്ലെന്ന് ഉറപ്പാക്കാനും  നമ്മുടെ പോലീസിനു  കഴിഞ്ഞു .
പോലിസിന്റെ മാന്യമായ പെരുമാറ്റം  പ്രതികള്‍ പ്രതിക്ഷിക്കുന്നതിലും  അപ്പുറമായിരുന്നു . പല പ്രതികളും കുറ്റബോധത്തോടെ വിതുമ്പുകയും ചെയ്തു .മുപ്പതു വര്‍ഷത്തിനിടയില്‍  കണ്ണൂര്‍  ജില്ലയില്‍ മാത്രം  172 കൊലപാതകങ്ങള്‍  നടന്നുവെന്നാണ് പോലീസ് കണക്ക് .അന്വേഷണം നേതാക്കളില്‍ എത്തുന്നു  എ ന്ന  സൂചന  കിട്ടിയാലുടന്‍  പ്രതികളുടെ പട്ടിക  പാര്‍ട്ടി നല്‍കുന്ന രീതിയാണ്‌  അവിടെ നിലവിലുള്ളത് . പ്രതികളുടെ കുടുംബത്തെ  പാര്‍ട്ടി നോക്കി കൊള്ളും എന്ന ഉറപ്പിന്മേലാണ്  ഇവര്‍  സ്വയം  പ്രതികളായി  മാറുന്നത്‌. ഈ പാരമ്പ്ര്യമാണ് കേരള പോലീസ്  ഇപ്പോള്‍ തകര്‍ത്തി രിക്കുന്നത് .

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: