കുവൈത്തില്‍ 88,000 പേര്‍ക്ക് യാത്രാവിലക്ക്
പി.സി. ഹരീഷ്
കുവൈത്ത് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളവരുടെ പട്ടിക 88,000 കവിഞ്ഞു.സ്വദേശികളും വിദേശികളും ഉള്‍പ്പെടെ
രാജ്യം വിടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള എണ്ണമാണ് സുരക്ഷാവിഭാഗം വെളിപ്പെടുത്തിയത്. സാമ്പത്തിക കുറ്റത്തിലും മറ്റു
കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ട 43,000 വിദേശികളും 45,000 സ്വദേശികളുമാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്.ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ലബനന്‍, പാകിസ്താന്‍, ഫിലിപ്പിനോ, നേപ്പാള്‍, എത്യോപ്യ എന്നീ രാജ്യക്കാരാണ് വിദേശികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്.അതേസമയം 20 കുവൈത്തി ദിനാര്‍വരെ കൊടുക്കാത്തതിന്റെ പേരില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതുമൂലം 3000 യാത്രക്കാര്‍ക്ക് യാത്ര തടസ്സമായിട്ടുണ്ട്.സാമ്പത്തിക
ഇടപാടുകളുമായി ബന്ധപ്പെട്ട് യാത്രാവിലക്കുള്ളവര്‍ വിമാനത്താവളത്തില്‍ത്തന്നെ കടബാധ്യത അടച്ചാല്‍ യാത്ര
തുടരാന്‍ അനുവദിക്കുന്നതാണ്. എന്നാല്‍, കഴിഞ്ഞദിവസം കുവൈത്തില്‍നിന്ന് കൊച്ചിയിലേക്ക് കുവൈത്ത് എയര്‍വേയ്‌സ് വിമാനത്തില്‍
യാത്രയ്ക്ക് എമിഗ്രേഷന്‍ കൗണ്ടറിലെത്തിയ നാലംഗ മലയാളി
കുടുംബത്തിന് യാത്ര തുടരാനായില്ല.
500-ലേറെ ദിനാര്‍
സാമ്പത്തിക കടബാധ്യത ഉള്ളതുമൂലം ഗൃഹനാഥന് യാത്രാവിലക്കുള്ളതിനാല്‍ മറ്റ് മൂന്നുപേര്‍ യാത്രയാകേണ്ടിവരും. സാമ്പത്തിക കടം എന്തടിസ്ഥാനത്തിലാണെന്ന് ഇവര്‍ക്ക്
അറിവുണ്ടായിരുന്നില്ല. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് എത്തിയതിനാല്‍ തുക സംഘടിപ്പിച്ച് കൗണ്ടറില്‍ അടയ്ക്കുന്നതിനും സാധിച്ചില്ല.വേനലവധിക്ക് നാട്ടിലേക്കു പോകുന്നവര്‍ മുന്‍കൂറായി
തങ്ങളുടെ പേരില്‍ യാത്രാവിലക്ക് ഉണ്ടോ എന്ന്
ഉറപ്പുവരുത്തുന്നതിന് വിമാനത്താവളത്തിലും മറ്റ് ഇമിഗ്രേഷന്‍ ഓഫീസുകളിലും തങ്ങളുടെ സിവില്‍-ഐഡി കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് ഉറപ്പുവരുത്താവുന്നതാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment