Pages

Thursday, June 14, 2012

ചീഞ്ഞു നാറുന്ന നഗര പ്രദേശങ്ങളും പനികിടക്കയിലായ മലയാളികളും


ചീഞ്ഞു നാറുന്ന  നഗര പ്രദേശങ്ങളും  പനികിടക്കയിലായ  മലയാളികളും


മഴക്കാലം എത്തിനോക്കാന്‍  തുടങ്ങിയപ്പോഴേക്കും  കേരളം പനിക്കിടക്കയിലായി .പനിബാധിതരുടെ  ഏണ്ണം  ആയിരകനക്കിനായത്തോടെ  സര്‍ക്കാര്‍ ആശുപത്രികള്‍  രോഗികളെ  ചികിത്സിക്കാന്‍  പാടുപെടുകയാണ് .പന്ത്രണ്ടു മാസവും  പകര്‍ച്ചവ്യാധികളുടെ  പിടിയിലാണ് കേരളം . കോതക് പരത്തുന്ന ഡെങ്കിപ്പനിയും എലി പരത്തുന്ന എലിപ്പനിയും  വ്യാപകമായികൊണ്ടിരിക്കുന്നു . നഗരങ്ങളിലെ  മാലിന്യനീക്കവും സംസ്ക്കരണവും  വര്‍ഷങ്ങളായി  അവതാളത്തിലാണ് . വിലപ്പിന്ശാലയില്‍  മാലിന്യം കൊണ്ടിടാന്‍  സ്ഥലവാസികള്‍  സമ്മതിക്കാത്തതിനാല്‍  തിരുവനന്തപുരം നഗരം  ചീഞ്ഞു നാറുകയാണ് . രോഗം പടര്‍ന്നു  പിടിക്കുമ്പോള്‍  കാണിക്കുന്ന ജാഗ്രത  രോഗം വരാതിരിക്കാന്‍  എടുക്കുന്ന  കാര്യത്തിലും  വേണ്ടിയിരിക്കുന്നു .. വീട്ടിലും പറമ്പിലും  കൊതുക് പെരുകാനുള്ള  സാഹചര്യം  ഇന്ന് വളരെയധികമാണ് . കാലവര്‍ഷം  എത്തുന്നതോടെ  ആരോഗ്യ രംഗം  കൂടുതല്‍ പ്രശ്നങ്ങള്‍ ഏറ്റെടുക്കേണ്ടി  വരും . പരിസര ശുചീകരണവും  മാലിന്യ സംസ്ക്കരണവും പഞ്ചായത്തുകളുടെ  പ്രാഥമിക  ഉത്തരവാദിത്വം തന്നെയാണ് . തൊട്ടടുത്ത ഗ്രാമത്തിലേക്ക്‌ മാലിന്യം തള്ളി  നഗരം ശുചിയാക്കമെന്ന വ്യാമോഹം  ഇനി അധികൃതര്‍  വച്ചുപുലര്‍ത്തരുത്. മാലിന്യം സംസ്ക്കരിക്കാന്‍  ശാസ്ത്രീയ  മാര്‍ഗ്ഗങ്ങള്‍ ആരായണം . മാലിന്യം പുഴയിലും വഴിയിലും  തള്ളുന്നവര്‍ക്കെതിരെ  നടപടിയെടുക്കണം . വഴിനീളെ കശാപ്പുശാലകള്‍  അനുവദിക്കുന്ന  അധികാരികളുടെ നയം തിരുത്തുക തന്നെ വേണം . യുദ്ധകാലാടിസ്ഥാനത്തില്‍  ഫലപ്രദമായ  പ്രതിരോധ പരിഹാര നടപടികള്‍ ഉടനടി ഉണ്ടാകണം .

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: