Pages

Thursday, June 7, 2012

ശുക്രസംതരണം ദൃശ്യമായി


ശുക്രസംതരണം ദൃശ്യമായി

വാനനിരീക്ഷകര്‍ കാത്തിരുന്ന ആകാശവിസ്മയമായ ശുക്രസംതരണം രാജ്യത്തെങ്ങും രാവിലെമുതല്‍ ദൃശ്യമായി. സൂര്യനുമുന്നിലൂടെ കറുത്തപൊട്ടായി ശുക്രന്‍ കടന്നുപോകുന്ന കാഴ്ച പുലര്‍ച്ചെ 5.42 മുതല്‍ രാവിലെ 10.19 വരെയായിരുന്നു. ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും മഴക്കാറുമൂലം ശുക്രസംതരണം കാണാനായില്ല. ഡല്‍ഹിയില്‍ പുലര്‍ച്ചെ 4.42ന് ഇത് കാണാമെന്ന് പറഞ്ഞിരുന്നെങ്കിലും കാലത്ത് 7 മണിയോടെയാണ് ദൃശ്യമായത്. കോഴിക്കോട് ഒമ്പതരയോടെ അര മണിക്കൂര്‍ ശുക്രസംതരണം കാണാനായി. തിരുവനന്തപുരത്തെ പ്രിയദര്‍ശനി പ്ലാനറ്റേറിയത്തിലും ഒട്ടേറെപ്പേര്‍ ഇത് കണ്ടു. സോളാര്‍സ്‌കോപ്പുകളും ടെലസ്‌കോപ്പുകളും പ്രത്യേക സ്‌ക്രീനുകളും ഇവിടെ ഒരുക്കിയിരുന്നു.പുതിയ ഗവേഷണങ്ങള്‍ക്ക് ഈ കാഴ്ച ഉപയോഗപ്രദമാകുമെന്ന് ഡല്‍ഹിയിലെ നെഹ്രു പ്ലാനറ്റേറിയം ഡയറക്ടര്‍ എന്‍. രത്‌നശ്രീ പറഞ്ഞു.
1769-
ല്‍നടന്ന ശുക്രസംതരണത്തിന്റെ സഹായത്തോടെയാണ് ഭൂമിയില്‍നിന്ന് സൂര്യനിലേക്കുള്ള ദൂരം കണ്ടെത്തിയത്. 2004ലാണ് ഇതിനുമുമ്പ് ഈ പ്രതിഭാസം കണ്ടത്. ഇനി കാണണമെങ്കില്‍ 105 വര്‍ഷം കാത്തിരിക്കണം.

പ്രൊഫ് . ജോണ്‍ കുരാക്കാര്‍

No comments: