Pages

Friday, June 1, 2012

മലയാളി വിശാലമായി ചിന്തിക്കണം


മലയാളി വിശാലമായി ചിന്തിക്കണം

പാരമ്പര്യങ്ങളുടെയും പരാധീനതകളുടെയും വിയോജിപ്പുകളുടെയും  ചട്ടകൂടുകളില്‍  നിന്നു  പുറത്തിറങ്ങി  ലോകസാധ്യതകളിലേക്ക്  കണ്ണും കാതും തുറന്നുള്ള ആസുത്രനമാണ് കേരളത്തിനു ഇന്നാവശ്യം . സ്വാതന്ത്യത്തിനു  മുന്‍പ്  വ്യവസായങ്ങളുടെ  ഒരു ശൃംഖല തന്നെ  ഉണ്ടായിരുന്ന കേരളം  ഇന്ന് ഏന്തുകൊണ്ട് പിന്നോട്ട് പോയി . വിവാദങ്ങളുടെ തീചൂടില്‍  വ്യവസായ  പ്രഖ്യാപനങ്ങള്‍  ഒട്ടുമുക്കാലും ആവിയാവുകയാണ് പതിവ് . സംസ്ഥാനത്തിന്റെ സമ്പത്തും  മനുഷ്യ ശേഷിയും  കണക്കിലെടുത്തും  ദൌര്‍ബല്യങ്ങളും വീഴ്ചകളും  വിലയിരുത്തിയും വികസന തന്ത്രം രൂപപ്പെടുത്തുകയാണ് ഇന്നത്തെ വെല്ലുവിളി . വിവാദങ്ങള്‍  ഉണ്ടാകുമ്പോള്‍  പദ്ധധികള്‍ ഉപേക്ഷിച്ചു  തടിതപ്പുകയാണ് ഭരണകര്‍ത്താക്കള്‍ ചെയ്യുന്നത് . അതിനു പകരം ഒരു രാഷ്ട്രീയ സമവായം രൂപപെടുത്തുകതന്നെ വേണം. .എല്ലാറ്റിനും എതിര്‍പ്പ്‌ പ്രകടിപ്പിക്കുന്ന  മലയാളി  സമൂഹം  ഇനിയെങ്കിലും  മറ്റു ചില സംസ്ഥാനങ്ങളുടെ  വ്യവസായ കുതിപ്പിന്‍റെ പിന്നില്‍ ആ നാട്ടുകാരുടെ  രാഷ്ട്രീയം നോക്കാത്ത  പിന്തുണ ഉണ്ടെന്ന  കാര്യം വിസ്മരിക്കരുത് . കേരളത്തിന് ആവശ്യമായ നിക്ഷേപം  സംസ്ഥാന , കേന്ദ്ര സര്‍ക്കാരുകളുടെ  ഖജനാവില്‍ നിന്ന് മാത്രമല്ല , സ്വകാര്യ മേഖലയില്‍  നിന്നുകൂടി  കണ്ടെത്തണം . ആദായം ലഭിക്കുമെന്ന് ഉറപ്പായാല്‍  ലോകമെമ്പടുനിന്നും മുതല്‍മുടക്ക്  ഇവിടെയെത്തും . കേരളത്തിന്റെ കൊച്ചു ചിന്താഗതി ഉപേക്ഷിച്ച് വലുതായ ആസുത്രണത്തിലേക്ക്  പോകണം ..ഏവിടെയും ലോകനിലവാരം  മാനദന്ധമാകണം .ലോകമാണ് വിപണി എന്നും , ലോക നിലവാരമുള്ള  ഉല്പന്നങ്ങളോടും സേവനങ്ങളോടുമാണ്  മത്സരിക്കുന്നതെന്നും  മലയാളി മനസിലാക്കുകയും വേണം . ദീര്‍ഘകാലടിസ്ഥാനത്തില്‍  വികസനത്തെ ക്കുറിച്ച്  ചിന്തിക്കണം .

പ്രൊഫ്. ജോണ്‍ കുരാക്കാര്‍   

No comments: