Pages

Wednesday, May 2, 2012

PIRAVOM PALLY-DECLARING AS CATHEDRAL


പിറവം വലിയ പള്ളി കത്തീഡ്രല്‍ ആയി  പ്രഖ്യാപിക്കുന്നു
പിറവം വലിയ പള്ളി കത്തീഡ്രല്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ടു ഓര്‍ത്തഡോക്‍സ്‌-യാക്കോബായ സഭകള്‍ തമ്മില്‍ നിലനിന്ന പ്രശ്നത്തിന് പരിഹാരം. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തര്‍ക്കത്തിനു പരിഹാരമായത്. ഓര്‍ത്തഡോക്‍സ്‌ സഭയ്ക്ക് പള്ളിക്ക് പുറത്ത് പന്തലിട്ടു കത്തീഡ്രല്‍ പ്രഖ്യാപന ചടങ്ങുകള്‍ നടത്താന്‍ ചര്‍ച്ചയില്‍ ധാരണയായി. പന്ത്രണ്ടിന് ചടങ്ങുകള്‍ സംഘടിപ്പിച്ചു പ്രഖ്യാപനം നടത്തും. ഇരുസഭകളും ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള കേസുകള്‍ പിന്‍വലിക്കാനും ധാരണയായി. സഭ പ്രതിനിധികള്‍ക്കൊപ്പം ജില്ല കളക്ടരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പള്ളിക്ക് പുറത്ത് പന്തലിട്ടു കത്തീഡ്രല്‍ പ്രഖ്യാപന ചടങ്ങുകള്‍ നടത്താന്‍ April 14 നു യാക്കോബായ ഗ്രൂപ്പിനും 21 നു ഓര്‍ത്തോഡോക്സ് സഭക്കും എറണാകുളം ജില്ലാകലക്ട്ടര്‍ അനുമതി നല്‍കുകയും , യാക്കോബായ ഗ്രൂപ്പുകാര്‍ 14 നു കുര്‍ബ്ബാന നടത്തുകയും , അവരുടെ പരിപാടികള്‍ കഴിഞ്ഞു , 21 നു ഓര്‍ത്തോഡോക്സ് കാരെ ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കുകയില്ല എന്നും പറഞ്ഞു യാക്കോബായ തിരുമേനി , തോമസ്‌ പ്രഥമന്‍ ബാവ പള്ളിക്ക് മുന്നില്‍ പായ വിരിക്കുകയും , കോടതിയില്‍ കേസ് കൊടുക്കുകയും ചെയ്തതോട് കൂടിയാണ് പ്രശ്നം ഉടലെടുത്തത്. ഇനി യാക്കോബായ  തിരുമേനി പ്രശ്നം  ഉണ്ടാക്കില്ല  എന്ന്  കരുതുന്നു.

                                       പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: