പ്രകൃതിനിയമങ്ങളെ
വെല്ലുവിളിക്കുന്നവര്‍
ഡോക്ടര്‍ ഹരി
എസ് ചന്ദ്രന്‍
സുമുഖനും ആരോഗ്യദൃഢഗാത്രനുമായ ഒരു യുവാവ് ഈയിടെ മനഃശാസ്ത്രജ്ഞനെ
കാണാനെത്തി. ഉല്‍ക്കണ്ഠയും പിരിമുറുക്കവും
കുറയ്ക്കുവാനുള്ള മനഃശാസ്ത്രപരമായ മാര്‍ഗങ്ങള്‍ ആരാഞ്ഞുകൊണ്ടാണ് അയാള്‍ സംഭാഷണം ആരംഭിച്ചത്. എന്നാല്‍ ഉല്‍ക്കണ്ഠയുടെ കാരണങ്ങളിലേക്ക് വെളിച്ചം
വീശാനായി ചോദിച്ച ചോദ്യങ്ങളില്‍നിന്നും ഒരു കാര്യം
വ്യക്തമായി. വിവാഹം നിശ്ചയിച്ചനാള്‍ മുതലാണ് ഈ പിരിമുറുക്കം മനസ്സിനെ പിടികൂടിയത്. വിദേശരാജ്യത്ത് ജോലി ചെയ്യുന്ന ഇയാള്‍ മണലാരണ്യത്തിലെ
താമസത്തിനിടയ്ക്ക് എപ്പോഴോ സ്വവര്‍ഗതാല്‍പ്പര്യത്തിലേക്ക് വീണിരിക്കുന്നു. വിവാഹത്തിനുശേഷം സാധാരണമായ ഒരു ജീവിതം നയിക്കാനാവുമോ എന്ന ഭയമാണ്
പിരിമുറുക്കത്തിന് നിദാനം!
ലേഡീസ് ഹോസ്റ്റലിലെ ദീര്‍ഘകാലത്തെ വാസത്തിനിടയ്ക്ക് എന്നോ ശീലമായ സ്വവര്‍ഗരതിയുടെ പാഠങ്ങള്‍ അവസരം കിട്ടിയാല്‍ പുതുക്കാന്‍ ശ്രമിക്കുന്ന കഥയാണ് വിവാഹിതയും അമ്മയുമായ ഉദ്യോഗസ്ഥയ്ക്ക് പറയാനുണ്ടായിരുന്നത്. സുന്ദരനും ആരോഗ്യവാനുമായ ഭര്‍ത്താവ് ഉണ്ടായിരുന്നിട്ടും ഇവര്‍ എന്തിന് പ്രകൃതിനിയമങ്ങളെ വെല്ലുവിളിക്കുന്ന പ്രവണതകളില്‍ ഇപ്പോഴും മുഴുകുന്നു?യൗവനാരംഭത്തോടെ പ്രവര്‍ത്തനക്ഷമമാകുന്ന ചില ഗ്രന്ഥികള്‍ക്ക് ലൈംഗികാവയവങ്ങളുടെ വളര്‍ച്ചയിലും വികാരപ്രകടനങ്ങളിലും സുപ്രധാന പങ്കാണുള്ളത്. എന്നാല്‍ സമൂഹത്തിന്റെ നിയന്ത്രണത്തിനു വിധേയമായി മാത്രമേ ലൈംഗികവികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ പാടൂള്ളൂ. വ്യക്തിബന്ധങ്ങളുടേയും സമൂഹത്തിന്റെതന്നെയും നിലനില്‍പ്പിന് സദാചാരമൂല്യങ്ങള്‍ അത്യന്താപേക്ഷിതമാണല്ലോ. ഈ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട്തന്നെ ആഗ്രഹപൂര്‍ത്തീകരണം നടത്താനുള്ള ശ്രമമാണ് സ്വര്‍ഗാനുരാഗത്തിന്റെയും സ്വയംഭാഗത്തിന്റെയും രൂപത്തില്‍ പുറത്തുവരുന്നത്. മറ്റുള്ളവരെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നമല്ലാത്തതിനാല്‍ സമൂഹം ഉടനടി വേവലാതിപ്പെടാറുമില്ല. സ്വവര്‍ഗാനുരാഗം നാമ്പെടുക്കുന്നതിന് ചില പൊതുവായ കാരണങ്ങള്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തിടപഴകാനും ശാരീരികലാളനങ്ങള്‍ പങ്കുവയ്ക്കാനുമുള്ള സൗകര്യമാണ് ആദ്യത്തേത്. ഒരേലിംഗത്തില്‍പ്പെട്ട രണ്ടുപേര്‍ ഒന്നിച്ചു താമസിക്കുന്നതിലോ സമയം ചെലവഴിക്കുന്നതിലോ സമൂഹത്തിന് എതിര്‍പ്പില്ലല്ലോ! എതിര്‍ലിഗംത്തെപ്പറ്റിയുള്ള ഭയമാണ് രണ്ടാമത്തെ കാരണം.ഭയം ജനിക്കുന്നത് വിഭിന്നങ്ങളായ അനുഭവങ്ങളില്‍ നിന്നാവാം. ലൈംഗികബന്ധത്തെപ്പറ്റിയുള്ള ഭീദിതമായ ധാരണകളില്‍നിന്ന് പുരുഷനെ ഭയപ്പെടാന്‍ തുടങ്ങിയ സ്ത്രീകളുണ്ട്. സ്വന്തക്കാരായ പുരുഷന്മാരോട് ചെറുപ്പത്തില്‍ ഭയവും വെറുപ്പുംമൂലം പുരുഷവിദ്വേഷികളായിത്തീര്‍ന്ന സ്ത്രീകളുണ്ട്. കുട്ടിക്കാലത്ത് മുതിര്‍ന്നവരില്‍നിന്നു നേരിടേണ്ടിവന്ന ലൈംഗികപീഡനത്തിന്റെ സ്മരണകളാവാം മറ്റു ചിലരെ സ്വാഭാവിക ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. ഇത്തരം ആളുകള്‍ സംതൃപ്തിക്കുള്ള കുറുക്കുവഴികള്‍ തേടിപ്പോവുക സാധാരണമാണ്. സുരക്ഷിതത്വബോധമാണ് സ്വവര്‍ഗപ്രേമത്തിന്റെ മറ്റൊരു പ്രധാന കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഗര്‍ഭധാരണത്തെപ്പറ്റിയുള്ള പേടി, കന്യകാത്വത്തെപ്പറ്റിയുള്ള സങ്കല്‍പ്പങ്ങള്‍, മറ്റുള്ളവര്‍ അറിഞ്ഞാലുള്ള പ്രശ്‌നങ്ങള്‍ ഇവയാണല്ലോ പല അവിവാഹിതരേയും ലൈംഗിക ബന്ധത്തില്‍ നിന്നും തടയുന്നത്. സ്വവര്‍ഗാനുരാഗത്തിലാവട്ടെ ഇത്തരം കുഴപ്പങ്ങള്‍ക്കും കുറ്റബോധത്തിനും ഒട്ടും തന്നെ സ്ഥാനമില്ല.
ഒരിക്കല്‍ ഈ ശീലം തുടങ്ങിയാല്‍ പിന്നെയതില്‍നിന്നും പിന്മാറുക അസാധ്യമായിത്തീരുന്നു. എന്നാല്‍ സ്വവര്‍ഗതല്‍പ്പരരായ സ്ത്രീപുരുഷന്മാരില്‍ അധികംപേരും അനുകൂല സാഹചര്യങ്ങളില്‍ എതിര്‍ലിംഗവുമായി ആരോഗ്യകരമായ ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി കണ്ടിട്ടുണ്ട്.സ്വവര്‍ഗബന്ധത്തില്‍ ഏറ്റെടുക്കുന്ന റോള്‍ ഇക്കാര്യത്തില്‍ പ്രധാനമാണ്. ഇത്തരം ബന്ധത്തില്‍ പുരുഷന്റെ റോള്‍ കയ്യാളുന്നയാളെ ആക്ടീവ് പങ്കാളിയെന്നും സ്ത്രീയുടെ റോള്‍ സ്വീകരിക്കുന്നയാളെ പാസ്സീവ് പങ്കാളി എന്നും വിളിക്കാം. പുരുഷന്മാരില്‍ പാസ്സീവ് പങ്കാളികളും, സ്ത്രീകളില്‍ ആക്ടീവ് പങ്കാളികളുമാണ് പില്‍ക്കാലത്ത് സാധാരണ ലൈംഗിക ജീവിതം അസാദ്ധ്യമായിക്കാണുന്നത്. കാരണം ലളിതം; ഇക്കൂട്ടര്‍ സ്വന്തം ലൈംഗികറോളിനെ ധ്വംസിച്ചുകൊണ്ടാണ് സ്വര്‍ഗരതിയില്‍ ഏര്‍പ്പെടുന്നത് എന്നുതന്നെ. എന്നാല്‍ അധികം പേരും ഒരു തല്‍ക്കാല നടപടിയെന്ന നിലയില്‍ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുകയും പില്‍ക്കാലത്ത് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോവുകയും ചെയ്യുന്നു എന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത്.
ഇന്ത്യയില്‍, വേശേഷിച്ച് കേരളത്തില്‍ സ്വവര്‍ഗപ്രേമികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. പെണ്‍കുട്ടികള്‍ക്കിടയില്‍ രൂപം കൊള്ളുന്ന ഇത്തരം ബന്ധങ്ങള്‍ പലപ്പോഴും ആത്മഹത്യവരെയെത്തുന്നു. സ്വവര്‍ഗത്തിലുള്ളവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ തല്‍പരരായ പെണ്‍കുട്ടികള്‍ നമുക്കിടയി#ുമുണ്ട്. പാശ്ചാത്യരാജ്യങ്ങളില്‍ ഇക്കൂട്ടര്‍ക്ക് നിയമപരമായ വിവാഹവും രജിസ്റ്റര്‍ ചെയ്ത സംഘടനകളും ഉണ്ടെന്നോര്‍ക്കണം.
തിരുത്തല്‍ നടക്കേണ്ടത് എവിടെയാണ് ? സ്വയംഭോഗംകൊണ്ട് മനോരോഗം പിടിപെട്ടു എന്നു വിശ്വസിക്കപ്പെട്ടിരുന്നവര്‍ക്കായി ഒരുകാലത്ത് പ്രത്യേകം വാര്‍ഡുകളുണ്ടായിരുന്നു. സ്വയംഭോഗത്തിന്റെയും സ്വവര്‍ഗരതിയുടേയും ഫലമായി ശാരീരികദൗര്‍ബല്യം നാഡീതളര്‍ച്ച തുടങ്ങി മനോരോഗം വരെ പല അബദ്ധധാരണകളും പ്രചാരത്തിലുണ്ട്. ആളുകള്‍ മേലില്‍ ഇത്തരം കര്‍മ്മങ്ങളിലേര്‍പ്പെടുകയില്ല എന്നു പ്രതിജ്ഞയെടുക്കുകയും പിന്നീടതു ലംഘിച്ച് കുറ്റബോധത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നു.
ഇവിടെയാണ് വ്യക്തിയുടെ കാഴ്ചപ്പാടുകള്‍ക്ക് മാറ്റം ആവശ്യമാണെന്ന വസ്തുതയ്ക്ക് പ്രധാന്യം സിദ്ധിക്കുന്നത്. സ്ത്രീപുരുഷബന്ധത്തിന്റെ പരമമായ ലക്ഷ്യം ലൈംഗിക സംതൃപ്തിയല്ല മറിച്ച് പ്രത്യുല്‍പാദനമാണ് എന്ന സത്യം വിസ്മരിക്കരുത്. ഇതിനിടയിലുള്ള ഒരു പ്രോത്സാഹനസമ്മാനമാണ് രതിമൂര്‍ച്ഛയും മറ്റും. സ്ത്രീപുരുഷബന്ധം പരസ്പരാശ്രയത്തിന്റെയും പൂര്‍ണത കൈവരിക്കലിന്റെയും പ്രതീകമാണ്. ഇത്തരം ഒരു കര്‍മത്തില്‍ സ്വയം പര്യാപ്തത തേടുന്നത് ന്യായമോ?.

പ്രൊഫ് ജോണ്‍
കുരാക്കാര്‍
No comments:
Post a Comment