പാലിയേറ്റീവ് കെയര്‍ ഭാരവാഹികള്‍ക്ക്
യു.എ .ഇ
യില്‍ സ്വീകരണം
പാലിയേറ്റീവ്
കെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി ഹൃസ്വസന്ദര്‍ശനത്തിനു യു.എ.ഇ.യിലെത്തിയ കൊയിലാണ്ടി
പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഭാരവാഹികള്‍ക്ക്
കൊയിലാണ്ടി എന്‍.ആര്‍.ഐ, ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ചടങ്ങില്‍ കൊയിലാണ്ടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റി
ഭാരവാഹികളായ മുഹമ്മദ്‌യൂനുസ്, ഷുഹൈബ്, പോക്കിനാരി എന്നിവര്‍ ചാരിറ്റി പ്രവര്‍ത്തന പദ്ധതികളുടെ പ്രദര്‍ശനവും വിശദീകരണവും
നടത്തി. കൊയിലാണ്ടി എന്‍.ആര്‍.ഐ. ഫോറം പ്രസിഡന്റ് കെ. രതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് സഹദ് പുറക്കാട് ഉദ്ഘാടനം ചെയ്തു. വിവിധ
സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. സാജിദ് അബൂബക്കര്‍(കെ.എം.സി.സി.), ബഷീര്‍
തിക്കോടി(സ്വരുമ), മേപ്പയൂര്‍ ബാലന്‍(നന്മ മേപ്പയൂര്‍), സിറാജുദ്ദീന്‍ (തനിമ), ഫൈസല്‍ മേലടി( പെരുമ, പയ്യോളി),കെ. അഫ്‌സല്‍(കൊയിലാണ്ടി
എന്‍.ആര്‍.ഐ ഫോറം), ജലീല്‍ മഷ്ഹൂര്‍(കൊയിലാണ്ടി കൂട്ടം) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മുസ്തഫ പൂക്കാട് സ്വാഗതവും അബൂബക്കര്‍ സിദ്ദിഖ്
നന്ദിയും പറഞ്ഞു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment