''എട്ടുനാടും കീര്‍ത്തികേട്ട പുതുപ്പള്ളി
പള്ളി തന്നില്‍”
ചരിത്രപ്രസിദ്ധമായ
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ 2012-ലെ പെരുനാളിനോട് അനുബന്ധിച്ചുള്ള വിറകിടീല്‍
ചടങ്ങിനു ഭക്തജനങ്ങളുടെ അഭൂതപൂര്‍വമായ തിരക്ക്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ''എട്ടുനാടും കീര്‍ത്തികേട്ട പുതുപ്പള്ളി
പള്ളി തന്നില്‍ എന്ന ആവേശകരമായ ഈരടികള്‍ ചടങ്ങിനെ ധന്യമാക്കി.പുതുപ്പള്ളി, എറികാട് കരകളില്‍ നിന്നാണു ഭക്തജനങ്ങള്‍
വെച്ചൂട്ടിനുള്ള വിറകുകളുമായെത്തിയത്. വലിയ പെരുനാളിന്റെ തലേദിവസം
ഉച്ചകഴിഞ്ഞു ഭക്തജനങ്ങള്‍ സംഘം ചേര്‍ന്ന് ആഘോഷപൂര്‍വം വിറകു കൊണ്ടുവന്നു
സൂക്ഷിക്കുന്ന ചടങ്ങാണ് വിറകിടീല്‍. വിശ്വാസികള്‍ വിറകു ശേഖരിച്ചു
വാദ്യമേളങ്ങളുടെയും വള്ളപ്പാട്ടുകളുടെയും അകമ്പടിയോടെ പള്ളിയിലെത്തുന്ന കാഴ്ച ആവേശകരമാണ്.
പെരുനാള്‍ സദ്യയായ വെച്ചൂട്ടിന് അരിയും നേര്‍ച്ചയായി വിളമ്പുന്ന കോഴിയിറച്ചിയും
പാകം ചെയ്യുന്നതിന് ആവശ്യമായ വിറകു ശേഖരിക്കുകയാണ് ഈ ചടങ്ങിന്റെ ലക്ഷ്യം.
വിറകിടീല്‍ കഴിഞ്ഞ് പള്ളിമുറിക്കകത്തു സൂക്ഷിച്ചിരിക്കുന്ന പന്തിരുനാഴി
എന്നറിയപ്പെടുന്ന 12 പറ അരിവയ്ക്കാനുള്ള വാര്‍പ്പ് വാദ്യമേളങ്ങളോടും ആര്‍പ്പുവിളികളോടുംകൂടി
എടുത്തു കുരിശിന്‍തൊട്ടിക്കു ചുറ്റും പ്രദക്ഷിണം വയ്ക്കുന്ന ചടങ്ങിനും
നൂറുകണക്കിനു വിശ്വാസികള്‍ സാക്ഷ്യം വഹിച്ചു. പ്രത്യേക ചടങ്ങായാണ് ഇത്
അനുഷ്ഠിക്കുന്നത്. ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ
മുഖ്യകാര്‍മികത്വം വഹിക്കും. ഒരുലക്ഷത്തോളം ഭക്തജനങ്ങള്‍ക്കു വേണ്ടിയാണ് ഈ വര്‍ഷം
നേര്‍ച്ചസദ്യ ഒരുക്കിയിരിക്കുന്നത്. രണ്ടിനു പ്രദക്ഷിണം, നാലിനു നേര്‍ച്ചവിളമ്പ്.
ഇന്നും മെയ് 7 നു പുതുപ്പള്ളി പ്രദേശത്തു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.പ്രധാന
പെരുനാള്‍ ദിനമായ ഇന്നു മെയ് 7-തീയതി 11നു
ചരിത്രപ്രസിദ്ധമായ വെച്ചൂട്ടും കുട്ടികള്‍ക്കുള്ള ആദ്യചോറൂട്ടും നടക്കും. രാവിലെ
എട്ടിനു ഒന്‍പതിന്മേല്‍ കുര്‍ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ്
ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. ഒരുലക്ഷത്തോളം ഭക്തജനങ്ങള്‍ക്കു
വേണ്ടിയാണ് ഈ വര്‍ഷം നേര്‍ച്ചസദ്യ ഒരുക്കിയിരിക്കുന്നത്. രണ്ടിനു പ്രദക്ഷിണം, നാലിനു നേര്‍ച്ചവിളമ്പ്.
ഇന്നും പുതുപ്പള്ളി പ്രദേശത്തു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment