Pages

Tuesday, May 8, 2012

CHANDANAPALLY PERUNNAL


ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി പെരുനാളിനോടനുബന്ധിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അടൂര്‍ ആര്‍ഡിഒ എം. സി. സരസമ്മയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തഹസില്‍ദാരടക്കം വിവിധ വകുപ്പു മേധാവികള്‍ പങ്കെടുത്തു. പെരുനാളിനോടനുബന്ധിച്ച് പള്ളിയുടെ പരിസരത്ത് പൊലീസ് എയ്ഡ്പോസ്റ്റ് തുറക്കാന്‍ തീരുമാനമായി. പ്രധാന പെരുനാള്‍ ദിവസങ്ങളായ ഏഴിനും എട്ടിനും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വനിതാ പൊലീസ് ഉള്‍പ്പെടെ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പള്ളിയുടെ നൂറുമീറ്റര്‍ ചുറ്റളവില്‍ ഭിക്ഷാടനം നിരോധിച്ചിട്ടുണ്ട്. പ്രധാന കവാടത്തിനു സമീപം അഗ്നിശമന സേനയുടെ സാന്നിധ്യം ഉറപ്പു വരുത്തും. പെരുനാളിനോടനുബന്ധിച്ചു പള്ളിയിലേക്കുള്ള റോഡ് അറ്റകുറ്റപ്പണി നടത്തും. പെരുനാളിനു പള്ളിയിലേക്ക് കെഎസ്ആര്‍ടിസി സ്പെഷല്‍ സര്‍വീസ് നടത്തും.

                                           പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: