Pages

Friday, May 4, 2012

MULLAPERIYAR REPORT


മുല്ലപ്പെരിയാര്‍ സമിതി റിപ്പോര്‍ട്ട് കേരളത്തിനെതിര്‌
                                                                                                                 മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും നിലവിലുള്ള ജലനിരപ്പ് 142 ആയി ഉയര്‍ത്താമെന്നും സുപ്രീംകോടതി നിയമിച്ച ഉന്നതാധികാരസമിതി ശുപാര്‍ശചെയ്തു. അതേസമയം, രമ്യമായ പ്രശ്‌നപരിഹാരത്തിന് രണ്ട് നിര്‍ദേശങ്ങള്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് ഉന്നതാധികാരസമിതി വെച്ചു. ഒന്ന്-മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുക. രണ്ട്-തമിഴ്‌നാടിന് വെള്ളം കൊണ്ടുപോകാന്‍ പുതിയ ടണല്‍ നിര്‍മിക്കുക. പുതിയ അണക്കെട്ട് നിര്‍മിക്കുകയാണെങ്കില്‍ അതിന്റെ നിയന്ത്രണം സ്വതന്ത്രസമിതിക്കായിരിക്കണമെന്നും സമിതി ശുപാര്‍ശചെയ്തിട്ടുണ്ട്.

കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് എതിരായ കണ്ടെത്തലുകളാണ് സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. അണക്കെട്ടിലെ ജലനിരപ്പ് 142 ആയി ഉയര്‍ത്തണമെന്ന നിര്‍ദേശത്തോട് വിയോജിച്ച് സമിതി അംഗം ജസ്റ്റിസ് കെ.ടി. തോമസും പുതിയ അണക്കെട്ടിനുള്ള നിര്‍ദേശത്തോട് വിയോജിച്ച് തമിഴ്‌നാടിന്റെ പ്രതിനിധി ജസ്റ്റിസ് എ.ആര്‍. ലക്ഷ്മണനും കുറിപ്പുകള്‍ നല്‍കിയിട്ടുണ്ട്. അണക്കെട്ട് സുരക്ഷിതമെന്ന് കണ്ടെത്തിയ സ്ഥിതിക്ക് പുതിയ അണക്കെട്ടെന്ന നിര്‍ദേശം കേരളം പുനഃപരിശോധിക്കണമെന്ന അഭിപ്രായവും റിപ്പോര്‍ട്ടിലുണ്ട്.

ഘടനാപരമായും ജലശാസ്ത്രപരമായും ഭൂചലനത്തിന്റെ അടിസ്ഥാനത്തിലും അണക്കെട്ട് സുരക്ഷിതമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ജലനിരപ്പ് 142 ആയി ഉയര്‍ത്താം. ഇടുക്കി ജില്ലയില്‍ അടുത്തിടെയുണ്ടായ ഭൂചലനങ്ങള്‍ അണക്കെട്ടിന്റെ സുരക്ഷയെ ബാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ അണക്കെട്ടിനായി കേരളം ഉന്നയിച്ച മുന്നറിയിപ്പു തത്ത്വത്തെയും സമിതി തള്ളി. അണക്കെട്ട് സുരക്ഷിതമെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ മുന്നറിയിപ്പുതത്ത്വം പറഞ്ഞ് പുതിയ അണക്കെട്ട് വേണമെന്ന നിലപാടിന് പ്രസക്തിയില്ലെന്ന് സമിതി വിലയിരുത്തുന്നു.
അണക്കെട്ടിനു പുറമെ, ബേബി ഡാമും സുരക്ഷിതമാണ്. എന്നാല്‍, സമയബന്ധിതമായി ഇവിടെ അറ്റകുറ്റപണികള്‍ നടത്തണം. ബേബി ഡാമില്‍ ഭ്രംശമേഖല ഉണ്ടെന്ന വാദവും ഉന്നതാധികാരസമിതി തള്ളി. അടുത്തിടെയുണ്ടായ ഭൂചലനങ്ങള്‍ അണക്കെട്ടിനെ ബാധിച്ചിട്ടില്ല. ഇടുക്കി അണക്കെട്ടിനെയും അത് ബാധിച്ചിട്ടില്ല. കേരളത്തിന്റെ എല്ലാ വാദങ്ങളും തള്ളിയ ഉന്നതാധികാര സമിതി പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് രണ്ട് നിര്‍ദേശങ്ങളാണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് നല്‍കിയത്. സമിതിയുടെ കണ്ടെത്തലുകള്‍ രേഖപ്പെടുത്തിയ ശേഷം പ്രത്യേകമായാണ് പരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയത്. ഈ രണ്ട് നിര്‍ദേശങ്ങളില്‍ ഒന്ന് പരിഗണിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് സമിതി സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
 
                                   പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: