രോഗികള്‍ക്ക് സാന്ത്വനമേകിയ ഡാലസിലെ മെഡിക്കല്‍
ക്യാമ്പ്
ഡാലസ് ഫോര്‍ട്ട്‌വര്‍ത്തിലെ
പ്രായമായവരും ഇന്‍ഷൂറന്‍സ് ഇല്ലാത്തവരുമായ രോഗികള്‍ക്ക് ആശ്വാസമേകി ഗാര്‍ലന്റില്‍ ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും ഡാലസ് കേരള
അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച
മെഡിക്കല്‍ ക്യാമ്പ് വിജയകരമായി സമാപിച്ചു.ഐ.വര്‍ഗീസ്, ചെറിയാന്‍ ചൂരനാട്, ജോര്‍ജ് ജോസഫ്, ബാബു സി മാത്യു, റോയ് കൊടുവത്ത് എന്നിവരുടെ നേതൃത്വത്തില്‍ അസോസിയേഷന്‍
ഭാരവാഹികള്‍ മെഡിക്കല്‍ ക്യാമ്പില്‍
പങ്കെടുക്കുവാനെത്തിയവരെ ഹാര്‍ദ്ദവമായി സ്വീകരിച്ചു.
ഡോ.രാജീവ്, ഡോ.അംബികാനായര്‍, ഡോ.മെറീന വെങ്കാലില്‍ എന്നിവര്‍ രോഗികളെ പരിശോധിച്ച് രോഗം നിര്‍ണ്ണയം നടത്തുകയും ആവശ്യമായവരുടെ മരുന്നിനുള്ള കുറിപ്പുകളും എഴുതി നല്‍കുകയും ചെയ്തു. പീറ്റര്‍ നെറ്റോ, ഷെര്‍ലി കൊടുവത്ത് എന്നിവരുടെ നേതൃത്വത്തില്‍ നഴ്‌സുമാരും ടെക്‌നീഷ്യന്മാരും സേവന സന്നദ്ധരായി രംഗത്തുണ്ടായിരുന്നു. സൈമണ്‍ ജേക്കബ്, ടോമി നെല്ലുവേലില്‍, ഷിബു കെ ജോണ്‍, മാത്യു ടി നൈനാന്‍, ജോയ് ആന്റണി, പി.പി.സൈമണ്‍, പി.ടി.സെബാസ്റ്റ്യന്‍, രാജന്‍ മേപ്പുറം, രാജന്‍ ഐസക്, ഡേവിസ് മുണഅടന്‍ മാണി, തോമസ് വര്‍ഗ്ഗീസ്, മൈക്കിള്‍ മത്തായി എന്നിവരുടെ സേവനം ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് സഹായകരമായെന്ന് ബ്ബു സി മാത്യു പറഞ്ഞു.

പ്രൊഫ്, ജോണ്‍
കുരാക്കാര്‍
No comments:
Post a Comment