അമേരിക്കയിലെ മലയാളി സംഘടനയായ ഫോമാ
ആതുരസേവനവുമായി ജനഹൃദയങ്ങളിലേക്ക്
ഇന്ത്യാ മഹാരാജ്യം
ഇന്ന് അതിവേഗം പ്രമേഹം, കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് കീഴ്‌പ്പെടുകയാണ്.
ക്യാപിറ്റല്‍ ഓഫ് ഡയബെറ്റിക്‌സ് ആന്‍ഡ് കാന്‍സര്‍ എന്ന ബഹുമതി ഇതിനോടകം കേരളം നേടിക്കഴിഞ്ഞു. ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന ലക്ഷണക്കിന്
മലയോരങ്ങളില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും, ആദിവാസികളും മേല്‍പ്പറഞ്ഞ രോഗങ്ങളെ ഭയത്തോടെ വീക്ഷിക്കുകയാണ്.
വടക്കേ അമേരിക്കയിലെ മലയാളികളുടെ ഐക്യവേദിയായ ഫോമാ ഒരു ദീപം തെളിയിക്കുന്നു. 2008-ല്‍ ശശിധരന്‍ നായരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി, ചിക്കാഗോയിലുള്ള ജോസ് പനങ്ങാടിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പ്രമേഹ രോഗികള്‍ക്കും അര്‍ബുദരോഗികള്‍ക്കുമായി കിടങ്ങൂരിലെ ലൂര്‍ദ് ആശുപത്രിയില്‍ മെഡിക്കല്‍ ക്യാമ്പ് തുടങ്ങുകയും തിരഞ്ഞെടുക്കപ്പെട്ട 500 പാവപ്പെട്ട രോഗികള്‍ക്ക് 5000 രൂപ വീതം നല്‍കി മാതൃക കാട്ടിയ ഫോമ, 2010-ല്‍ ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഹൂസ്റ്റണില്‍ നിന്നുള്ള തോമസ് ഓലിയന്‍കുന്നേലിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ നൂറുകണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുകയും മരുന്നുകളും ഭക്ഷണങ്ങളും നല്‍കി എല്ലാ സംഘടനകള്‍ക്കും മാതൃകകാട്ടി.
ബേബി ഊരാളില്‍, ബിനോയി തോമസ്, ഷാജി എഡ്വേര്‍ഡ്, സ്റ്റാന്‍ലി കളരിക്കമുറി, ആനന്ദന്‍ നിരവേല്‍, ഐപ്പ് മാരേട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആയിരക്കണക്കിന് പട്ടിണിപ്പാവങ്ങള്‍ അധിവസിക്കുന്ന മലയോര പ്രദേശമായ ചിറ്റാറില്‍, പത്തനംതിട്ട മുത്തൂറ്റ് മെഡിക്കല്‍ സെന്ററുമായി കൈകോര്‍ത്ത് മെഡിക്കല്‍ ക്യാമ്പ് നടത്തി. ഫോമ എപ്പോഴും പീഡിതര്‍ക്കും രോഗികള്‍ക്കും ഒപ്പം ഉണ്ടാകുമെന്ന് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍ പറഞ്ഞു. റാന്നി എം.എല്‍.എ രാജു ഏബ്രഹാം, മറ്റ് രാഷ്ട്രീയ നേതാക്കള്‍, ഫോമാ നേതാക്കളായ സ്റ്റാന്‍ലി കളരിക്കമുറി, സജി ഏബ്രഹാം എന്നിവര്‍ ഇടുക്കിയിലെ ക്യാമ്പിന് നേതൃത്വം നല്‍കി.

പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment