Pages

Thursday, May 31, 2012

CORIAN AWARD TO A MALAYALI COMPANY


മലയാളിയുടെ കമ്പനിക്ക്
 കൊറിയന്‍ പുരസ്‌കാരം

 മലയാളിയുടെ ഉടമസ്ഥതയില്‍ പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രോസ്‌വേള്‍ഡ് ഇന്‍ഡസ്ട്രീസിന് ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ കമ്പനികളിലൊന്നായ ദക്ഷിണ കൊറിയന്‍ കമ്പനി പോസ്‌കോയുടെ പുരസ്‌കാരം. ക്രോസ്‌വേള്‍ഡ് 2011-12 സാമ്പത്തികവര്‍ഷത്തില്‍ പോസ്‌കോയ്ക്ക് വിതരണം ചെയ്ത ഉത്പന്നങ്ങളുടെ ഗുണമേന്മ കണക്കിലെടുത്താണ് 'ബെസ്റ്റ് മാനുഫാക്ചറര്‍ അവാര്‍ഡ് ഫോര്‍ ക്വാളിറ്റി' പുരസ്‌കാരം ക്രോസ് വേള്‍ഡിന് ലഭിച്ചത്. പോസ്‌കോ വിവിധ രംഗങ്ങളില്‍ നല്‍കിയ നാല് പുരസ്‌കാരങ്ങളില്‍ മൂന്നും ദക്ഷിണ കൊറിയന്‍ കമ്പനിക്ക് ലഭിച്ചപ്പോള്‍ ക്രോസ് വേള്‍ഡ് മാത്രമാണ് ഈ ബഹുമതി ലഭിക്കുന്ന ഏക ഇന്ത്യന്‍ കമ്പനി. ഇന്ത്യയില്‍ നിന്ന് നാല്പതോളം കമ്പനികള്‍ പോസ്‌കോയ്ക്ക് ഉത്പന്നങ്ങള്‍ നല്‍കുന്നുണ്ട്. അതില്‍ പന്ത്രണ്ട് കമ്പനികള്‍ പുണെയില്‍ നിന്നു മാത്രമാണ്. പോസ്‌കോ മഹാരാഷ്ട്രയിലെ മാന്‍ഗാവില്‍ നിര്‍മിക്കുന്ന പുതിയ സ്റ്റീല്‍ പ്ലാന്റിനുവേണ്ട ഗാല്‍വനൈസിങ് ഫര്‍ണസ് കോമ്പൗണന്റ്‌സാണ് ക്രോസ് വേള്‍ഡ് നല്‍കുന്നത്.

സ്റ്റീല്‍ പ്ലാന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ പോസ്‌കോ ചെയര്‍മാനും സി.ഇ.ഒ.യുമായ ചുങ് ജൂന്‍ യാങ്ങില്‍ നിന്നും ക്രോസ്‌വേള്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിനോദ് കുമാര്‍ പുരസ്‌കാരം സ്വീകരിച്ചു. പ്രശസ്ത നാടകകൃത്ത് കെ.വി. ശങ്കരനാരായണനാണ് കമ്പനിയുടെ ചെയര്‍മാന്‍.
പ്രൊഫ് . ജോണ്‍ കുരാക്കാര്‍

No comments: