കുട്ടികളെ ക്രിമിനലാക്കുന്നതാര് ?
മുരിങ്ങ മരം ഒടിച്ചു വളര്‍ത്തണം, മക്കളെ അടിച്ചു വളര്‍ത്തണം എന്നൊരു ചെല്ലുണ്ട് . കുട്ടികളെ നേരായ വഴിയില്‍ നടത്തണം മാതാപിതാക്കളില്‍ അവര്‍ പഠിക്കണം. കുട്ടികളെ നന്നായി വളര്‍ത്തണം എന്ന് അറിയാത്ത രക്ഷിതാക്കളില്ല. എന്നിട്ടും,കുട്ടികളെ എങ്ങനെ സൂക്ഷിച്ചു വളര്‍ത്താം എന്ന് രക്ഷിതാക്കള്‍ക്കു ക്ലാസുകളെടുക്കേണ്ടിവരുന്ന കാലം തന്നെയാണിത്. സ്വന്തം മകളെ ലൈംഗികമായി ശല്യം ചെയ്യുന്ന അഛന്മാരെക്കുറിച്ചുള്ള വാര്‍ത്തകളിപ്പോള്‍ പലതായി, പുതിയതല്ലാതായി. മകളെ കൂട്ടിക്കൊടുക്കുന്ന പിമ്പായി അഛന്‍ പ്രത്യക്ഷപ്പെട്ട കേസും വന്നല്ലോ. പക്ഷേ, ഇതൊന്നുമല്ല കുട്ടനാട്ടിലെ മുട്ടാര്‍ എന്ന കൊച്ചുഗ്രാമത്തിലെ അഛന്റെയും അമ്മയുടെയും പ്രശ്‌നം. അവരുടേ ഇതുവരെയുള്ള പ്രശ്‌നം എന്താണെന്ന് അറിയുന്നതിനു മുമ്പ് ഇപ്പോഴത്തെ പ്രശ്‌നം അറിയണം. മുട്ടാര്‍ സെന്റമേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍വളപ്പില്‍ കഴുത്തറുത്തും കല്ലുകൊണ്ട് തലയ്‌ക്കിടിച്ചും കൂട്ടുകാരനെ കൊന്ന പത്താംക്ലാസുകാരന്‍ ഇവരുടെ മകനാണ്. പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളിയുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കുന്നതിനു നിയമപരമായ വിലക്കുള്ളതുകൊണ്ട് മാത്രം മാധ്യമങ്ങള്‍ ആ കുട്ടിയുടെ വിവരങ്ങള്‍ മറച്ചുവച്ചിരിക്കുകയാണ്. യൂണിഫോം ചെക് ഷര്‍ട്ടിട്ട്, സ്‌കൂള്‍ ഐഡി കാര്‍ഡിനുവേണ്ടിയോ മറ്റോ പോസ് ചെയ്‌ത നിഷ്‌കളങ്കമുഖഭാവമുള്ള ചിത്രം മാധ്യമങ്ങളുടെ പക്കലുണ്ട്. പേരും അറിയാം.
ഇനി ഈ മാതാപിതാക്കളെക്കുറിച്ച് ഇന്നുതന്നെ പത്രങ്ങള്‍ പറഞ്ഞിട്ടുണ്ട്, കുറേ കാര്യങ്ങള്‍. പലവിവാഹം ചെയ്‌തയാളുടെ ഒരു ബന്ധത്തിലെ മകനാണ് ഈ കുട്ടിക്കുറ്റവാളി എന്നതും അഛനില്‍ നിന്നും അമ്മയായി കൂടെ ജീവിക്കുന്ന അഛന്റെ ഭാര്യയില്‍ നിന്നും സ്‌നേഹം പോയിട്ട് മനുഷ്യനെന്ന പരിഗണന പോലും ലഭിച്ചിട്ടില്ല എന്നതുമാണു പ്രധാനം. വിവാഹ വീരന്‍ മാത്രമല്ല, പല കേസുകളില്‍ പ്രതിയായി വിലകെട്ടുപോയവനുമാണ് അഛന്‍.
മകനായി ലോകത്തിനു മുന്നില്‍ ഒപ്പം നടത്തിയ കുരുന്നുബാലന്‍ കൊടുംക്രൂര കൃത്യം ചെയ്‌തതിനെക്കുറിച്ച് അവരെന്തായിരിക്കുമോ ആവോ ചിന്തിക്കുക. മറ്റുള്ളവര്‍ക്കു മുന്നില്‍ അവനെക്കൊണ്ട് തങ്ങള്‍ക്കു മാനക്കേടായല്ലോ എന്നാണേ്രത അങ്ങേര് ആരോടോ പറഞ്ഞത്. അവന്റെ ജിവിതവും മറ്റൊരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന പാവം കുട്ടിയുടെ ജീവനും നഷ്ടപ്പെടുത്തിയത് തങ്ങളുടെ കൈയിലിരിപ്പാണെന്നു മാത്രം സമ്മതിക്കില്ലല്ലോ അവര്‍.
ഇനി നമുക്ക് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി കൗണ്‍സിലിംഗ് നടത്താം. എന്നിട്ട്, പുതിയ പുതിയ നടുക്കുന്ന വാര്‍ത്തകള്‍ക്കു കാത്തിരിക്കാം. നാല് പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ താടിയെല്ല് ഹെല്‍മറ്റിന് അടിച്ചുപൊട്ടിച്ചതുപോലുള്ള രസകരമായ വര്‍ത്തകള്‍ക്കുവേണ്ടി...
സേതുവിന് സ്‌നേഹം സേതുവിനോടു മാത്രമാണെന്നത് എംടിയുടെ പ്രശസ്‌ത നോവല്‍ `കാല'ത്തിലെ ഒരു പരാമര്‍ശമാണ്. മുട്ടത്തെ 15കാരനും പറഞ്ഞു, എനിക്കു എന്നോടു മാത്രമാണു സ്‌നേഹം എന്ന്. കാലാതിവര്‍ത്തിയായി നിഷേധികള്‍ ഒരുപോലെ ചിന്തിക്കുന്നതിനെക്കുറിച്ച് ഒരു പിഎച്ച്‌ഡി പ്രബന്ധമാകാവുന്നതാണ്. എന്നിട്ടത് ബയന്റു ചെയ്‌ത് പുസ്‌തകമാക്കി ജുവനൈല്‍ ജയിലില്‍ കൊണ്ടുചെന്ന് പ്രകാശന കര്‍മം നടത്തുകയുമാകാം.
അത്രയൊക്കെയല്ലേ നമുക്ക് ചെയ്യാനുള്ളു.

പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment