പുണെയില്‍
വിവാഹപാര്‍ട്ടിയുടെ ബസ് അപകടത്തില്‍പ്പെട്ട് 26 മരണം
മുംബൈ-പുണെ
എകസ്പ്രസ് ഹൈവേയില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ച മിനി ബസില്‍ ട്രക്കിടിച്ച് 26 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പഞ്ചറായ ടയര്‍ മാറ്റാനായി റോഡരികില്‍
നിര്‍ത്തിയിട്ട വിവാഹപാര്‍ട്ടിയുടെ ബസ്സില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ യാത്രക്കാരില്‍ പലരും
പുറത്തിറങ്ങിനില്‍ക്കുകയായിരുന്നു. മറ്റുള്ളവര്‍ വാഹനത്തില്‍ ഗാഢനിദ്രയിലുമായിരുന്നു. വെളുപ്പിന് ഒരു മണിയോടെ കാലാപുര്‍ ടോള്‍ പ്ലാസയ്ക്ക് സമീപത്തു വച്ചാണ് അപകടമുണ്ടാത്. പുണെ യെര്‍വാദ സ്വദേശികളാണ് മരിച്ചവര്‍. ഒരു
വിവാഹത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇവര്‍.പരിക്കേറ്റവരെ പുണെ സസൂണ്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടെംബൊ
ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തില്‍പ്പെട്ട
വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ റോഡില്‍ കിടന്നതു കാരണം
എക്‌സ്പ്രസ് ഹൈവേയില്‍ മണിക്കൂറുകളോളം
ഗതാഗതം നിലച്ചു.
പ്രൊഫ് . ജോണ്‍ കുരാക്കാര്‍
No comments:
Post a Comment