എം.എം.മണിക്കെതിരെ കൊലക്കേസ്
പ്രതിയോഗികളുടെ പട്ടികയുണ്ടാക്കി പാര്‍ട്ടി കൊല്ലേണ്ടവരെ കൊന്നുവെന്നു വെളിപ്പെടുത്തിയ സിപിഎം
ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരെ കൊലക്കുറ്റത്തിനു ജാമ്യമില്ലാ വകുപ്പു പ്രകാരം തൊടുപുഴ പൊലീസ് കേസെടുത്തു.ഇന്ത്യന്‍
ശിക്ഷാ നിയമത്തിലെ 302, 109,118 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കൊലപാതകം,ഗൂഢാലോചന,ഗൂഢാലോചന അറിഞ്ഞിട്ടും മറച്ചു വച്ചത് എന്നീ കുറ്റങ്ങള്‍
ആരോപിച്ചാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.വെള്ളിയാഴ്ച തൊടുപുഴ മണക്കാട് നടത്തിയ പ്രസംഗത്തില്‍
മൂന്നു കൊലപാതകങ്ങളെക്കുറിച്ച് മണി പരാമര്‍ശിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവി ജോര്‍ജ് വര്‍ഗീസ്, മണിക്കെതിരെ കേസെടുക്കാന്‍ തൊടുപുഴ ഡിവൈഎസ്പി ആന്‍റണി തോമസിനു നിര്‍ദേശം
നല്‍കിയത്. തൊടുപുഴ സിഐയ്ക്കാണ് അന്വേഷണചുമതല.രാവില തൊടുപുഴ ഗസ്റ്റ് ഹൗസില്‍
ഇടുക്കി എസ്പിയും തൊടുപുഴ
ഡിവൈഎസ്പിയും തൊടുപുഴ സിഎെയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം യോഗംചേര്‍ന്നിരുന്നു.സര്‍ക്കാരിന് കിട്ടിയ നിയമോപദേശത്തിന്‍റെ
അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ ധാരണയിലെത്തിയത്. മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും
ഡിജിപിയും ഇന്‍റലിജന്‍സ് മേധാവിയും രാത്രി വൈകി
നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് അന്തിമ തീരുമാനമായത്. എം.എം. മണിയുടെ പ്രസംഗത്തില്‍ പരാമര്‍ശിച്ച കൊലപാതകങ്ങളുടെ കേസ് ഡയറികള്‍
പരിശോധിക്കാന്‍ ഇടുക്കി ജില്ലാ പൊലീസിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ
പ്രാഥമിക റിപ്പോര്‍ട്ടും ജില്ലാ പൊലീസ് മേധാവി സമര്‍പ്പിച്ചിട്ടുണ്ട്.
എം എം മണിക്കെതിരേ പാര്‍ട്ടിതല അച്ചടക്ക നടപടിയുണ്ടാകും.
ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കാനാണ് ആലോചന. നെയ്യാറ്റിന്‍കര
തെരഞ്ഞെടുപ്പുകഴിഞ്ഞ് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം
ഇക്കാര്യം തീരുമാനിക്കും. ജൂണ്‍ ഒമ്പത്, പത്ത് തീയതികളില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി
യോഗത്തിനു ശേഷം സംസ്ഥാന കമ്മിറ്റി ചേരുന്നുണ്ട്. ആ യോഗമായിരിക്കും
നടപടിക്ക് അംഗീകാരം നല്‍കുക. രാഷ്ട്രീയ പ്രതിയോഗികളെ ലിസ്‌റ്റുണ്ടാക്കി
കൊന്നിട്ടുണ്ടെന്ന മണിയുടെ വിവാദ വെളിപ്പെടുത്തലിന്റെ ക്ഷീണം, സംസ്ഥാന
സെക്രട്ടറിയുടെ വാര്‍ത്താ സമ്മേളനത്തിലെ തള്ളിപ്പറയല്‍ കൊണ്ടുമാത്രം
തീര്‍ക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. മണി പറഞ്ഞതു തെറ്റായിപ്പോയെന്നും
അത് പാര്‍ട്ടി നിലപാടില്‍ നിന്നുള്ള വ്യതിയാനമാണെന്നുമാണ്
ശ്രി .പിണറായി വിജയന്‍ പറഞ്ഞത്. ഇതു പരസ്യശാസനതന്നെയാണെന്നും
കമന്റ് മാത്രമാണെന്നും രണ്ട്
അഭിപ്രായങ്ങളുണ്ട്. ശാസന, പരസ്യശാസന, തരംതാഴ്‌ത്തല്‍, സസ്‌പെന്‍ഷന്‍,
പുറത്താക്കല്‍ എന്നിവയാണ് സിപിഎമ്മിന്റെ അച്ചടക്ക നടപടികള്‍.
ഇതില്‍ തരംതാഴ്‌ത്തലായിരിക്കും മണിയുടെ കാര്യത്തില്‍ സംഭവിക്കുക.
ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും സംസ്ഥാന കമ്മിറ്റിയില്‍ നിന്നും
മാറ്റുകയാവും ചെയ്യുക. എന്നാല്‍ പകരം കീഴ്‌കമ്മിറ്റിയിലെ പ്രധാന പദവികളൊന്നും
ഉടന്‍ കൊടുക്കുകയുമില്ല. ഫലത്തില്‍ എം എം മണിക്ക് രാഷ്ട്രീയ വനവാസമാണ്
പാര്‍ട്ടി വിധിക്കാന്‍ പോകുന്നത്. അതേസമയം, വിവാദ പ്രസംഗത്തിന്റെ
പേരില്‍ മണിക്കെതിരേ കേസെടുത്താല്‍ അത് ഏതുവിധത്തില്‍ നേരിടണം
എന്നതിനെക്കുറിച്ച് സിപിഎം നേതൃത്വത്തിന് ഇപ്പോള്‍ വ്യക്തതയില്ല. സാധാരണഗതിയില്‍,
രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രഖ്യാപിച്ചുകൊണ്ട്
മണിയെ സംരക്ഷിക്കാന്‍ കഴിയുന്ന തരം കേസാകില്ല ഇതെന്നതാണു
കാരണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കുതന്നെയും
ദോഷം ചെയ്യാവുന്ന വെളിപ്പെടുത്തലുകളാണ് മണി നടത്തിയതെന്നാണ്
പ്രാഥമികമായി നേതൃത്വം വിലയിരുത്തിയിട്ടുള്ളത്.പിണറായിയെ എസ് എ ഡാങ്കേയൊട്
ഉപമിക്കുകയും അദ്ദേഹം ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍
സ്വീകരിച്ച നിലപാട് പാര്‍ട്ടി നിലപാടല്ലെന്ന് പരസ്യമായി പറയുകയും
ചെയ്‌ത വി എസ് അച്യുതാനന്ദനെതിരേ അടുത്ത കേന്ദ്ര കമ്മിറ്റി യോഗം നടപടിയെടുക്കണമെന്നാണ്
സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഔദ്യോഗിക പക്ഷത്തിനൊപ്പം
നില്‍ക്കുന്ന മണിയുടെ പരസ്യ പ്രസ്‌താവനക്കെതിരേ നടപടിയെടുത്താല്‍
വി എസിനെതിരെ നടപടി വേണമെന്ന ആവശ്യത്തിന് കൂടുതല്‍ കരുത്തുകിട്ടുകയും
ചെയ്യും. അതുകൂടി മുന്നില്‍കണ്ടാണ് നീക്കം. മാത്രമല്ല, വിഎസിന്റെ
പരസ്യ പ്രസ്‌താവനയേക്കാള്‍ ഗുരുതരമാണ് മണിയുടെ പ്രസ്‌താവനയെന്നതിനാല്‍
നടപടിയെടുക്കാതെ വി എസിനെതിരേ വാദിക്കാനുമാകില്ല.
വി എസ് പക്ഷക്കാരനായിരുന്ന മണി വി എസ്
മുഖ്യമന്ത്രിയായിരിക്കെ നടത്തിയ മൂന്നാര്‍ കൈയേറ്റം
ഒഴിപ്പിക്കല്‍ നടപടിയോടെയാണ് ഔദ്യോഗിക പക്ഷത്തായത്. തങ്ങള്‍ക്കൊപ്പമുള്ളവരെ
സംരക്ഷിക്കുന്ന ഔദ്യോഗിക പക്ഷ നിലപാട് മണിയുടെ കാര്യത്തില്‍
പാലിക്കാന്‍ കഴിയില്ലെന്ന ധര്‍മസങ്കടത്തിലാണ് നേതൃത്വം.പട്ടികയുണ്ടാക്കി രാഷ്‌ട്രീയ
എതിരാളികളെ ഇല്ലാതാക്കിയ കഥ പുറത്ത് വിട്ട മണിക്കെതിരെ ഉചിതമായ നടപടി
ഉണ്ടാകുമെന്ന് പ്രകാശ് കാരാട്ട് . മണിക്ക് എതിരെയുള്ള കേസ് അന്വേഷണവുമായി
സഹകരിക്കുമെന്ന് സീതാറാം യെച്ചൂരി . വെട്ടിയും കുത്തിയും കൊന്ന ചരിത്രം മണിയുടെ
വാക്കുകളില്‍ കേള്‍ക്കാം.
ലോക ചരിത്രത്തില്‍ അപൂര്‍വ്വം ചിലര്‍
മാത്രമേ ഇത്തരം ധീരമായ പ്രഖ്യാപനങ്ങള്‍
നടത്തിയിട്ടുള്ളൂ. അതിലൊരാള്‍ ഹിറ്റ് ലറാണ്. മറ്റൊരാള്‍ സഖാവ്
സ്റ്റാലിനും. മനുഷ്യ സംസ്കാരത്തിന്റെ ശത്രുക്കളായ ജൂതന്മാരെ കൊന്നൊടുക്കല്‍
തന്റെ ജീവനിയോഗമാണെന്ന് തുറന്നു
പ്രഖ്യാപിച്ചയാളാണ് ഹിറ്റ് ലര്‍. ഈ
മഹത്തായ കര്‍മം നിറവേറ്റാന്‍ ദൈവം തന്നെ നിയോഗിച്ചതാണെന്ന് പോലും
അദ്ദേഹം അവകാശപ്പെടുകയുണ്ടായി. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി
എന്ന് പറഞ്ഞത് പോലെ പാര്‍ട്ടി അജണ്ടയ്ക്കു യോജിച്ച ജില്ലാ സെക്രട്ടറിമാരെത്തന്നെയാണ്
സി പി എം നിയോഗിച്ചിട്ടുള്ളത്. ഏതാണ്ട് എല്ലാവര്‍ക്കും ഒരേ
ശരീര ഭാഷ. അതില്‍ മണി യുടെ ശരീര ഭാഷയ്ക്കാവട്ടെ ചോരയില്‍
മുക്കിയെടുത്ത ക്ലാരിറ്റിയുണ്ട്. ഭാഷ പോലെ തന്നെ മുഖവും. കേരള രാഷ്ട്രീയം അതിന്റെ ചരിത്രത്തിലെ
ഏറ്റവും തിളക്കമാര്‍ന്ന ഫാസിസ്റ്റ് വഴികളിലൂടെയാണ്
കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. പ്രൈമറി ക്ലാസ്സിലെ കുട്ടികള്‍ക്ക്
ടീച്ചര്‍ കണക്കു പഠിപ്പിച്ചു കൊടുക്കുന്ന പോലെ പാര്‍ട്ടി നടത്തിയ
കൊലപാതകങ്ങളുടെ കൃത്യമായ പട്ടിക എണ്ണിയെണ്ണിയാണ് ജില്ലാ സെക്രട്ടറി പുറത്തു
വിട്ടിരിക്കുന്നത്. വെട്ടിക്കൊന്നവര്‍ ഇത്ര, കുത്തിക്കൊന്നവര്‍ ഇത്ര, വെടിവെച്ചു
കൊന്നവര്‍ ഇത്ര. ഇത്ര പരസ്യമായി പ്രസ്താവനകള്‍ നടത്തുവാന്‍ ധൈര്യം നല്‍കുന്ന ഒരു പാര്‍ട്ടി
സംവിധാനത്തിലേക്ക് സി പി എമ്മിനെ വളര്‍ത്തിക്കൊണ്ടു വന്നവരെ സമ്മതിക്കണം .
പ്രൊഫ് . ജോണ്‍ കുരാക്കാര്‍
No comments:
Post a Comment