Pages

Sunday, May 20, 2012

ഇന്ത്യന്‍ ജനതയുടെ സാംസ്‌കാരിക ബോധം അത്ഭുതാവഹം -യു.എ.ഇ. സാഹിത്യകാരി


ഇന്ത്യന്‍ ജനതയുടെ സാംസ്‌കാരിക ബോധം അത്ഭുതാവഹം -യു.എ.ഇ. സാഹിത്യകാരി
 ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ സംഘബോധവും സാംസ്‌കാരികത്തനിമയും തന്നെ ആകര്‍ഷിച്ചതായി യു.എ.ഇ. സാഹിത്യകാരി ഡോ. അസ്മ അല്‍ കത്ബി പറഞ്ഞു. വീണുകിട്ടുന്ന ഒഴിവുവേളകളില്‍പോലും ക്രിയാത്മക പ്രതിബദ്ധതയോടെ കര്‍മനിരതരാവാനും സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാനും ഇന്ത്യക്കാര്‍ക്ക് കഴിയുന്നുണ്ട്. തന്റെ ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തന പ്രകാശനത്തില്‍ ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്നുണ്ടായ സഹകരണത്തിന് ഏറെ വിലകല്പിക്കുന്നതായി അവര്‍ പറഞ്ഞു. ദുബായില്‍ സംഘടിപ്പിക്കപ്പെട്ട ആലിയ പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ചടങ്ങില്‍ കെ.എം.സി.സി. മുന്‍ പ്രസിഡന്റ് യഹ്‌യ തളങ്കര ഡോ. അസ്മയ്ക്കും അബ്ദു ശിവപുരത്തിനും ഉപഹാരം സമര്‍പ്പിച്ചു.
സ്വാതന്ത്ര്യത്തിനുമുമ്പുതന്നെ മതഭൗതിക വിദ്യാഭ്യാസ രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനങ്ങളര്‍പ്പിച്ചുവരുന്ന ആലിയാ സ്ഥാപനങ്ങളുടെ ദൗത്യ നിര്‍വഹണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എല്ലാ സുമനസ്സുകളുടെയും പ്രാര്‍ഥനയും പ്രവര്‍ത്തനവും ഉണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.ഐ.സി.സി. ദുബായ് മേഖലാ പ്രസിഡന്റ് അഡ്വ. മുഹമ്മദ് അസ്‌ലം, ആലിയാ മാനേജിങ് കമ്മിറ്റി മെമ്പര്‍ ടി.എ. അബ്ദുല്‍ഹമീദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കെ.വി.നൂറുദ്ദീന്‍ അബുദാബി അധ്യക്ഷത വഹിച്ചു. എം.അത്വീഖുര്‍റഹ്മാന്‍ സ്വാഗതവും അബ്ദുള്‍റഹ്മാന്‍ കണ്ണംകുളം നന്ദിയും പറഞ്ഞു.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: