Pages

Wednesday, May 30, 2012

ദോഹ തീപ്പിടിത്തം: ഷോപ്പിങ് മാളുകളിലെ സുരക്ഷ ശക്തമാക്കാന്‍ നടപടി തുടങ്ങി


ദോഹ തീപ്പിടിത്തം: ഷോപ്പിങ് മാളുകളിലെ സുരക്ഷ ശക്തമാക്കാന്‍ നടപടി തുടങ്ങി

ഖത്തറിലെ ഷോപ്പിങ് മാളുകളിലെ സുരക്ഷ ശക്തമാക്കാന്‍ അധികൃതര്‍ നീക്കം തുടങ്ങി. ഇതിനായി പ്രത്യേകം കമ്മിറ്റി രൂപവത്കരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അസീസിയയിലെ വില്ലേജിയോ മാളില്‍ തിങ്കളാഴ്ചയുണ്ടായ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിലാണീ നടപടി. എല്ലാ മാളുകളിലെയും സുരക്ഷാസംവിധാനനില പരിശോധിക്കാനും യു.എ.ഇ. ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിക്കുകളോടെ ഹമദ് ഹോസ്പിറ്റലില്‍ കഴിയുന്നവരില്‍ മിക്കവരുടെയും നില മെച്ചപ്പെട്ടെന്നാണ് അറിയുന്നത്.തീപ്പിടിത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ ഖത്തര്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയും കിരീടാവകാശി ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും തങ്ങളുടെ അനുശോചനമറിയിക്കുകയുണ്ടായി. ഖത്തറിലെ എല്ലാ പൊതു ആഘോഷ പരിപാടികളും നിര്‍ത്തിവെച്ചിട്ടുണ്ട്. വില്ലേജിയോ മാളില്‍ ഏറെയും അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഷോപ്പുകളാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്കാരുടെയും വിശിഷ്യ മലയാളികളുടേയും ഷോപ്പുകള്‍ ഇവിടെ കുറവാണ്. മലയാളികള്‍ ദുരന്തത്തില്‍ നിന്ന് ഭാഗ്യവശാല്‍ രക്ഷപ്പെടാന്‍ ഇതും കാരണമായി.പെട്ടെന്ന്തന്നെ അഗ്‌നിശമന വിഭാഗവും സുരക്ഷാസേനയും സ്ഥലത്തെത്തിയത് കാരണമാണ് ദുരന്തം വ്യാപിക്കാതിരുന്നത്. മാളിനകത്ത് ഡേ കെയര്‍ സെന്ററും അതിനകത്ത് കുട്ടികളുമുള്ള വിവരം വൈകിയാണ് സുരക്ഷാ സേനയ്ക്ക് ലഭിച്ചത്.
29
കുട്ടികള്‍ അകത്തുണ്ടെന്ന വിവരംകിട്ടിയ ഉടനെത്തന്നെ സുരക്ഷാസേന മുകളില്‍ കയറി മേല്‍പ്പുര തകര്‍ത്താണ് അകത്ത് കടന്നത്. തല്‍ക്ഷണം കുട്ടികളെ ഹമദ് ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ശക്തമായ ചൂടിലും പുകയിലും പെട്ട് ശ്വാസംമുട്ടി 13 കുട്ടികളും നാല് അധ്യാപികമാരും മരിക്കുകയാണുണ്ടായത്. അവരെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് പലസ്തീന്‍കാരനായ മഹ്മൂദ് (25), മൊറോക്കോക്കാരനായ ഹൗസര്‍ ഷാസെന (22) എന്നീ സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചത്.ഷോപ്പിങ് മാളില്‍ വാതിലുകളും ജനലുകളും കുറവായതിനാല്‍ പുകയും ചൂടും നിറഞ്ഞതുകാരണം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അകത്ത് കടക്കാന്‍ പെട്ടെന്ന് കഴിഞ്ഞില്ല. ശ്വാസംമുട്ടി കുട്ടികളും മറ്റും പെട്ടെന്ന് മരിക്കാന്‍ കാരണം പുക അകത്ത് തിങ്ങിനിറഞ്ഞതു കാരണമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.നേരത്തേത്തന്നെ മാളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ പാളിച്ചകളുള്ളതായാണ് അനുഭവസ്ഥര്‍ പറയുന്നു. ഇത് സംബന്ധിച്ച വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: