നഗ്മ ഫരീദ് മാലിക്
ടുണീഷ്യ അംബാസഡര്‍
ടുണീഷ്യയിലെ
ഇന്ത്യന്‍ അംബാസഡറായി കാസര്‍കോട് സ്വദേശിനി നഗ്മ ഫരീദ് മാലിക് ഒക്ടോബറില്‍ ചുമതലയേല്ക്കും. ഡല്‍ഹയില്‍
മെറ്റീരിയോളജിക്കല്‍ വിഭാഗം ഡയറക്ടറായിരുന്ന കാസര്‍കോട് ഫോര്‍ട്ട് റോഡ് പുതിയപുര മാഹിന്‍ക തറവാട്ടംഗം പി.മുഹമ്മദിന്റെയും സുലു ബാനുവിന്റെയും
മകളാണ് നഗ്മ. ബങ്കോക്കില്‍ ഇന്ത്യന്‍ എംബസിയില്‍
ഇപ്പോള്‍ ഡെപ്യൂട്ടി അംബാസഡറായി ജോലിചെയ്യുന്ന നഗ്മ പുതിയ നിയമനത്തില്‍
സന്തോഷംപ്രകടിപ്പിച്ചു. കഴിഞ്ഞദിവസം ഡല്‍ഹിയിലുണ്ടായിരുന്ന
നഗ്മ ഞായറാഴ്ച ബാങ്കോക്കിലേക്ക് തിരിച്ചു. മാതാപിതാക്കള്‍ അവധിക്കൊപ്പം 50-ാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ബാങ്കോക്കിലാണ്. മകളുടെ പുതിയനിയമനം കുടുംബത്തിന്
ഇരട്ടിമധുരമായി.
40വര്‍ഷം മുമ്പാണ് എന്‍ജിനിയറിങ് ബിരുദമെടുത്തശേഷം മുഹമ്മദ് ഡല്‍ഹിയിലേക്ക് താമസം മാറ്റിയത്. ഡല്‍ഹിയിലെ കോളേജ്പഠനം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ നഗ്മ 1991 ലാണ് ഐ.എ.എസ്. നേടിയത്. 93ല്‍ ഐ.എഫ്.എസ്സും നേടി. രണ്ടുവര്‍ഷംമുമ്പാണ് ബാങ്കോക്കില്‍ ഇന്ത്യന്‍ എംബസിയില്‍ ചേര്‍ന്നത്. നേരത്തെ വിദേശകാര്യമന്ത്രാലയത്തില്‍ ഫ്രാന്‍സില്‍ യു.എന്‍.ഒ. വിങ്ങിലും നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു. സഹപാഠിയും സുപ്രീംകോടതി അഭിഭാഷകനുമായ ഉത്തര്‍പ്രദേശ് സ്വദേശി ഫരീദ് മാലിക്കാണ് ഭര്‍ത്താവ്. വിദ്യാര്‍ഥികളായ അഫ്ത്താബും അര്‍ണാസുമാണ് മക്കള്‍. നഗ്മയുടെ സഹോദരങ്ങളായ ഷമീം അമേരിക്കയില്‍ എന്‍ജിനീയറും ജവാഹര്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ വിങ് കമാന്‍ഡറുമാണ്. സാഹിത്യകാരി സാറാ അബൂബക്കര്‍ നഗ്മയുടെ പിതൃ സഹോദരിയാണ്. കഴിഞ്ഞവര്‍ഷം നഗ്മ സാറാ അബൂബക്കറിന്റെ മംഗലാപുരം ലാല്‍ബാഗിലെ വീട്ടിലെത്തിയിരുന്നു.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment