Pages

Tuesday, May 22, 2012

ചന്ദ്രശേഖരന്‍ വധം: ഏഴംഗ സംഘത്തിലെ ഒരാള്‍ പിടിയില്‍


ചന്ദ്രശേഖരന്‍ വധം:
 ഴംഗ സംഘത്തിലെ ഒരാള്‍ പിടിയില്‍

റവലൂഷണറി മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഏഴംഗ സംഘത്തിലെ ഒരാള്‍ 2012 മെയ്‌ 22 നു   പിടിയിലായതായി സൂചന. ന്യൂ മാഹി സ്വദേശി ഷിജിത്ത് എന്ന അണ്ണനാണ് പോലീസിന്റെ വലയിലായത്. ആക്രമണത്തിനിടെ ഇയാള്‍ക്ക് പരിക്കേറ്റിരുന്നു. ഇയാളുടെ കയ്ക്കുപറ്റിയ പരിക്ക് കൊലപാതകം നടത്തുന്നതിനിടെ സംഭവിച്ചതാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് പിടികൂടിയത്. കൊലപാതകികള്‍ സഞ്ചരിച്ച ഇന്നോവ കാറില്‍നിന്ന് ലഭിച്ച രക്തക്കറ പരിശോധിച്ചതിനെതുടര്‍ന്നാണ് ഷിജിത്തിന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ തെളിവുലഭിച്ചത്. കൊലപാതകത്തിന് നേരിട്ട് പങ്കെടുത്ത ഒരാളെ ആദ്യമായാണ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഉച്ചയോടെ ഇയാളെ കോടതിയില്‍ ഹാജരാക്കിയേക്കും.

                    പ്രൊഫ് .ജോണ്‍ കുരാക്കാര്‍  

No comments: