അനധികൃതമായെത്തിയ
മലയാളി
ദമ്പതിമാര്‍ ഒമാനില്‍ പിടിയില്‍

കഴിഞ്ഞാഴ്ച യു.എ.ഇ.യിലെത്തിയ മലയാളി ദമ്പതിമാര്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഒമാനിലെത്തിയതെന്ന് ദ ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു. ബന്ധുക്കളെ കാണാനായി ഒമാനിലെ ബുറൈമി മേഖലയിലാണ് ഇവര്‍ അനധികൃതമായി പ്രവേശിച്ചത്. അറസ്റ്റിലായ ദമ്പതിമാരെ ഒമാന്‍ പിന്നീട് യു.എ.ഇ.യിലേക്ക് തിരിച്ചയച്ചു. ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
റോയല്‍ ഒമാന്‍ പോലീസ് നടത്തിയ പരിശോധനയില്‍ 32 സ്ത്രീകളടക്കം 249 വിദേശികള്‍ പിടിയിലായി. ഇതില്‍ 137 പേര്‍ തൊഴില്‍ നിയമം ലംഘിച്ചതിനും 112 പേര്‍ അനധികൃതമായി താമസിച്ചതിനുമാണ് അറസ്റ്റിലായത്. ഇവരിലേറെയും ഏഷ്യക്കാരാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment