ധനവാനും ദരിദ്രനും
വിശപ്പും
പട്ടിണിയും മാറി ഒരു നേരമെങ്കിലും വയറുനിറച്ചാഹാരം കഴിച്ച ദിവസങ്ങള്‍ പട്ടിണി പാവങ്ങള്‍ക് അത്യപൂര്‍വ്വമാണെങ്കില്‍ നമുക്ക് ഓരോ വൈകുനേരവും എന്താണ് കഴിക്കേണ്ടതെന്നും ഏവിടെനിന്നാണ് കഴിക്കേണ്ടതെന്നും
അറിയാത്തതിലാണ് വിഷമം.....ലോകത്തിന്റെപലഭാഗത്തും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി മനുഷ്യന്‍ കേഴുമ്പോള്‍ ആര്‍ഭാട കല്യാണങ്ങള്‍ക്കും മാമൂല്‍ സദ്യകള്‍ക്കുമൊക്കെയായി ഭക്ഷ്യ വിഭവങ്ങളൊരുക്കി നാം എത്രയാണ് ധൂര്‍ത്തടിക്കുന്നത്....ഒരാഴ്ചയില്‍ ഏഴു ദിവസങ്ങളില്‍ ധരിക്കാനായി 14 ഉം 21 കൂട്ടം വസ്ത്രങ്ങളുള്ളവരും പുതിയ മോഡലുകള്‍ കാണുമ്പോള്‍ വീണ്ടും വീണ്ടും പുതിയത് വാങ്ങി അലമാര നിറക്കുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ എത്രയോ പേര്‍..... അത്യാവശ്യങ്ങളും അനാവശ്യങ്ങളും തിരിച്ചറിയാതെ തന്റെ സാധ്യതയെക്കുറിച്ചും അസാധ്യതയെക്കുറിച്ചും ബോധമില്ലാതെ സമൂഹത്തില്‍ തങ്ങളുടെ ചുറ്റുപാടുകളോട് മല്‍സരിക്കാനും പെരുമകാണിക്കാനുമൊക്കെയാണ് ഇന്ന് പലരും തങ്ങളുടെ വിലപ്പെട്ട ജീവിതം ഉഴിഞ്ഞുവെക്കുന്നത്. പക്ഷെ, അതെല്ലാം ഏതുവരെ ?
അതെ, ജീവിതലക്ഷ്യത്തെക്കുറിച്ച് ബോധമില്ലാതെ, സ്വന്തത്തിനുവേണ്ടി ജീവിക്കാന്‍ മറന്ന് പെരുമകാണിക്കാനും മറ്റുള്ളവരോട് മല്‍സരിക്കാനുമൊക്കെയായി ജീവിതം ഉഴിഞ്ഞുവെച്ച്, ലഭിക്കപ്പെടുന്ന അനുഗ്രങ്ങള്‍ക്ക് സ്രഷ്ടാവിനോട് നന്ദികാണിക്കാതെ അവനെ മറന്ന് തിന്നും കുടിച്ചും ആടിയും പാടിയും രസിച്ചും മദിച്ചുമൊക്കെ കാലം എത്ര കഴിച്ചുകൂട്ടിയാലും ഒരു നാള്‍ ഇതിനൊക്കെ കണക്കുകള്‍ പറയേണ്ടി വരും . പാവപെട്ടവര്‍ക്ക് വേണ്ടി നമ്മുടെ സമ്പത്തിന്‍റെ, കഴിവിന്റെ ഒരംശം ചെലവാക്കുക .
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment