Pages

Saturday, May 5, 2012

കേരളം നരഭോജികളുടെ നാടായി മാറിയിരിക്കുന്നു


കേരളം നരഭോജികളുടെ  നാടായി മാറിയിരിക്കുന്നു

കേരളം  എന്ന രാഷ്ട്രിയ  പ്രബുദ്ധരുടെ  നാട്  നരഭോജികളുടെ  നാടായി മാറിയിരിക്കുന്നു . രാഷ്ട്രിയ –മത വൈരാഗ്യ ത്തിന്‍റെ പേരില്‍  പിഞ്ചു കുരുന്നുകളുടെ  മുന്നില്‍ വച്ചു  അധ്യാപകനെ വെട്ടികൊന്നവരുടെ നാടാണിത് , ദൈവത്തെ  അവഹെളിച്ചു  എന്നു പറഞ്ഞു  കോളേജ് അധ്യാപകന്റെ കൈവെട്ടിയ നാടാണിത്  ഏതാനം ദിവസം മുന്‍പ്  ഷുക്കൂര്‍ ഏന്നൊരു വിധ്യാര്ത്തി ലീഗ്  പ്രവര്‍ത്തകനെ  നരഭോജികള്‍  കൊന്നതിന്റെ വാര്‍ത്ത  മനസ്സില്‍ നിന്ന്  മായുന്നതിന്റെ  മുന്പെയാണ്  ചന്ദ്രശേഖരന്റെ ദുരന്ത വാര്‍ത്ത ഏത്തിയത് .കേരളം കണ്ട ഏറ്റവും  ഭീതിജനകമായ  കൊല പാത്കമാണിത് .ടി.പി ചന്ദ്രശേഖരന്‍ നിങ്ങളോട് എന്ത് ക്രൂരതയാണ് കാണിച്ചത്?? . കൊലപാതകം നട്ടെല്ലില്ലാത്ത ഭീരുക്കളുടെ പണിയാണ്. അല്ലാതെ തന്‍റെടം ഉള്ള ആണുങ്ങള്‍ക് ചേര്‍ന്ന പണിയല്ല. ഒരു കുടുംബത്തിന്‍റെ സ്വപ്‌നങ്ങള്‍ ആണ് നിങ്ങള്‍ തകര്‍ത്തത്. സ്നേഹം നിധിയായ ഒരു ഭര്‍ത്താവിനെയാണ്, ഒരു മകന്‍റെ അച്ഛനെ യാണ് നിങ്ങള്‍ ഇല്ലാതാക്കിയത്. നമ്മുടെ നാടിനെ'ഭ്രാന്താലയം ' എന്ന് പണ്ട് സ്വാമിജി വിളിച്ചത് ഏത്രയോ  ശരിയയിരിക്കുന്നു. ഇത്രയും ക്രൂരവും പൈശാചികവും ഫാസിസവും ഭീബല്‍സവുമായ ഒരു കൊലപാതകം കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല..നരഭോജികളെ ഉടനടി  അറസ്റ്റു ചെയ്തു നിയമത്തിന്‍റെ മുന്‍പില്‍ കൊണ്ട് വരണം .

                 പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: