Pages

Friday, April 27, 2012

WORLD MALAYALI COUNCIL GLOBAL CONFERENCE


വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിന് ഹൂസ്റ്റണില്‍ കിക്ക് ഓഫ്‌
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 8-ാമത് രാജ്യാന്തര സമ്മേളനത്തിന്റെ ഭാഗമായി ഡാളസ്സില്‍ നടക്കുന്ന കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫും സ്‌പോണ്‍സേഴ്‌സ് മീറ്റും സ്റ്റാഫോര്‍ഡില്‍ ഹെറിറ്റേജ് ഇന്ത്യ റസ്റ്റോറന്റില്‍ നടന്നു. ഹൂസ്റ്റണ്‍ പ്രോവിന്‍സ് ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ജേക്കബിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രോവിന്‍സ് പ്രസിഡന്റ് എല്‍ദോ പീറ്റര്‍ സ്വാഗതം ആശംസിച്ചു.

കൗണ്‍സില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാടന്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഗോള പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചതിനോടൊപ്പം ഓള്‍ട്ടിയൂസ്, ഗ്രീന്‍ കേരള ഫെഡറേഷന്‍ തുടങ്ങിയവ കേരളത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍, പ്രത്യേകിച്ച് യുവജനങ്ങളുടെ ഇടയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ വീശദീകരിച്ചു. അമേരിക്കന്‍ റീജിയന്‍ പ്രസിഡന്റും ഗ്ലോബല്‍ കോണ്‍ഫറന്‍സ് ജനറല്‍ കൗണ്‍സിലറുമായ ഏലിയാസ് പത്രോസ് നടക്കാന്‍പോകുന്ന കോണ്‍ഫറന്‍സിന്റെ ഇതുവരെയുള്ള പ്രവര്‍ത്തപുരോഗതിയും വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സംസാരിച്ചു. കോണ്‍ഫറന്‍സ് ട്രഷറര്‍ തോമസ് എബ്രഹാം രാജ്യാന്തര സമ്മേളനത്തിന്റെ ഭാഗമായി നടക്കാന്‍പോകുന്ന പരിപാടികളുടെ ഏകദേശരൂപം സദസ്സിന് വിശദീകരിച്ചു. പുതുതായി സ്ഥാനമേറ്റ ഭാരവാഹികളെ അനുമോദിച്ചുകൊണ്ട് റീജിയന്‍ വൈസ് ചെയര്‍മാന്‍ ജോണ്‍ വര്‍ഗീസ് സംസാരിച്ചു.

ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പുതിയ നേതൃത്വത്തില്‍ പ്രസിഡന്റായി എല്‍ദോ പീറ്റര്‍, വൈസ് പ്രസിഡന്റുമാരായി ജോയ് ചെഞ്ചേരില്‍ (അറാശി), വര്‍ഗീസ് കല്ലുകുഴി (ഛൃഴ. ഉല്) എന്നിവരും സെക്രട്ടറിയായി അഡ്വ. മാത്യു വൈരമണും ട്രഷറര്‍ ആയി ജോണ്‍സണ്‍ കാഞ്ഞിരവിളയും അസോസിയേറ്റ് ട്രഷറര്‍ ആയി തോമസ് വര്‍ഗീസും, അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ആയി ഡോ. മാത്യു സാമുവലും ചെയര്‍മാന്‍ ആയി ഫ്രാന്‍സിസ് ജേക്കബും വൈസ് ചെയര്‍മാന്‍മാര്‍ ആയി ജേക്കബ് കുടശനാട്, ടോം വിരിപ്പന്‍, റോയ് തോമസ് എന്നിവരും വൈസ് ചെയര്‍പേഴ്‌സണായി പൊന്നുപിള്ളയും കൗണ്‍സില്‍ മെമ്പേഴ്‌സായി പോള്‍ യോഹന്നാന്‍, ജേക്കബ് ജോണ്‍, ബിജു ജോണ്‍, ഷാജി കല്ലൂര്‍, ജെയിംസ് വി. ജേക്കബ്, ജോര്‍ജ് ഈപ്പന്‍ എന്നിവരുമാണുള്ളത്.(ബിനോയി സെബാസ്റ്റിയന്‍)

                           പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: